Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:29 AM IST Updated On
date_range 24 May 2022 5:29 AM ISTഎസ്.പി.സി പാസിങ് ഔട്ട് പരേഡ്
text_fieldsbookmark_border
പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂനിറ്റിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. പന്തളം എസ്.എച്ച്.ഒ ശ്രീകുമാർ സല്യൂട്ട് സ്വീകരിച്ചു. കമാൻഡറായ എസ്. സൂര്യയുടെ നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡ് സായന്ത് സുരേഷ്, പ്ലാറ്റൂൺ കമാൻഡർമാരായ ശ്രീഹരി എസ്. പിള്ള, ഗൗരി ദിനേശ് എന്നിവർ പരേഡ് നയിച്ചു. വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. എൽ. മായ, ഡി.ഐ രാജീവ്, സി.പി.ഒമാരായ സി.ആർ. ഗീത, മോത്തിമോൾ, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ടി.എം. പ്രമോദ് കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. ബാബു എന്നിവർ നേതൃത്വം നൽകി. ഒരു വയറൂട്ടാം വിശപ്പടക്കാം, ജീവധാര, ഭിന്നശേഷികുട്ടികൾക്കൊരു സാന്ത്വനം, മഴക്കുഴി നിർമാണം, ശുഭയാത്ര, സൗജന്യ നേത്ര ക്യാമ്പ്, നീർത്തട ശുചീകരണം തുടങ്ങി സേവന പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കാഡറ്റുകൾക്ക് ചടങ്ങിൽ പുരസ്കാരം നൽകി. ------ ഫോട്ടോ: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂനിറ്റ് നടത്തിയ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
