Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅരുവാപ്പുലം തടി...

അരുവാപ്പുലം തടി ഡിപ്പോ: കോടികളുടെ വരുമാനത്തിലേക്ക്

text_fields
bookmark_border
അരുവാപ്പുലം തടി ഡിപ്പോ: കോടികളുടെ വരുമാനത്തിലേക്ക്
cancel
കോന്നി തേക്കിന്​ ആവശ്യക്കാർ ഏറുന്നു കോന്നി: കോന്നി വനമേഖലയിലെ തേക്ക് തടികൾക്ക് ആവശ്യക്കാർ ഏറുന്നു. കേരളത്തിനു പുറത്തും വലിയ മതിപ്പാണ് കോന്നി തേക്കിന്​. ശബരിമലയിലെ കൊടിമരത്തിനും മറ്റ്​ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങൾക്കും കൊടിമരത്തിനും ശ്രീകോവിൽ നിർമാണത്തിനും കോന്നിയിലെ തേക്ക് തടിയാണ് ഉപയോഗിക്കുന്നത്. തേക്ക് തടി ലേലത്തിലൂടെ വനം വകുപ്പിന് കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. പുനലൂർ തടി സെയിൽസ് ഡിപ്പോയുടെ നിയന്ത്രണത്തിൽ കോന്നി-കല്ലേലി-അച്ചൻകോവിൽ റോഡരികില്‍ വനംവകുപ്പിന്‍റെ അരുവാപ്പുലം തടി ഡിപ്പോ അഞ്ചേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. വനം വകുപ്പിന്‍റെ പുനലൂർ ടിംബർ ഡിവിഷന്‍റെ കീഴിലെ ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലിയതാണ്​ അരുവാപ്പുലത്ത്. പിറവന്തൂർ, കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റു ഡിപ്പോകൾ. ഏറ്റവുമധികം തടി ലേലം നടക്കുന്നതും അരുവാപ്പുലത്താണ്​. തിരുവിതാംകൂറിലെ ആദ്യ റിസർവ് വനം കൂടിയാണിത്. 1867ലാണ് കോന്നിയിലും മലയാറ്റൂരും തേക്ക്​ പ്ലാന്‍റേഷനുകൾ തുടങ്ങുന്നത്. 1888 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവുവാണ് ഇവിടെ തേക്കുതോട്ടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലമ്പൂരിലെ തേക്കുതോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസി. കൺസർവേറ്റർ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു തൈകൾവെച്ചു പിടിപ്പിച്ചത്. കൂപ്പിൽനിന്ന് തടികൾ അരുവാപ്പുലത്ത് എത്തിച്ച്​ ഓണ്‍ലൈനിൽ കൂടിയാണ് വിതരണം. 10 കോടിക്ക്​ മുകളിലായിരുന്നു ഇത്തവണ ലേലം. തടികളെ ഇവിടെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇരുൾ, തേമ്പാവ്, മരുതി എന്നീ കട്ടികൂടിയ ഇനത്തിൽപെട്ട തടികളും കട്ടികുറഞ്ഞ ഇലവ്, ഉറവ്, വെള്ളത്തടികൾ എന്നിവയുമാണ് ലേലത്തിനെത്തുന്നത്. വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുമ്പ്​ നട്ട തേക്കുകളാണ് വിൽപനക്കുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story