Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'സവിശേഷ വിശേഷം'...

'സവിശേഷ വിശേഷം' പംക്തിയിലേക്ക്​

text_fields
bookmark_border
*ഈ സൂക്കേടിന്​ മന്ത്രിയുടെ കൈയിൽ മരുന്നില്ല അന്ന്​​ തെരഞ്ഞെടുപ്പ്​ കാലത്ത്​ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ജനം കൈയടിച്ചു. പക്ഷേ... അന്നേ പാർട്ടിയിൽ ഒരു ചോദ്യമുയർന്നു ആരിവൾ? എന്ന്​. തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ സ്ഥാനാർഥിയെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന്​ മനസ്സിലായി. ആരിവളെന്ന ചോദ്യമുയർത്തിയവരും മനസ്സില്ലാമനസ്സോടെ അത്​ സ്വീകരിച്ചു. രണ്ടാമൂഴവും സ്ഥാനാർഥി അതു തന്നെയായപ്പോഴേക്കും വീണ്ടും പാർട്ടിയിൽ ആ ചോദ്യമുയർന്നു. ആരിവൾ?. ആദ്യം ചോദ്യമുയർന്ന സമയത്ത്​ പലർക്കും ആളെ അറിയായ്ക ഉണ്ടായിരുന്നു. രണ്ടാമത്​ ചോദ്യം ഉയർന്നപ്പോൾ അതുയർത്തിയവർക്ക്​ ഒരു സൂ​ക്കേട്​ ഇല്ലേ എന്ന്​ സംശയിക്കപ്പെട്ടു. രണ്ടാമൂഴത്തിൽ കഥാനായിക മന്ത്രിപദത്തിലുമെത്തിയപ്പോൾ ആരിവൾ? എന്ന ചോദ്യം മൂന്നാമതുമുയർന്നു. മൂന്നാമതായപ്പോൾ ചോദ്യം ഉയർത്തുന്നവരുടെ എണ്ണം കൂടിയിരുന്നു. അതോടെ​ സൂക്കേട്​ സ്ഥിരീകരിക്കപ്പെട്ടു എന്നു മാത്രമല്ല, കൂടുതൽ പേരിലേക്ക്​ പടർന്നുവെന്നും വെളിപ്പെട്ടു. പുരാതനകാലം മുതൽ പുകൾപെറ്റ 'അസൂയ' എന്ന ഈ സൂക്കേടിന്​ മരുന്ന്​ ഇന്നുവരെ ആരും കണ്ടുപിടിക്കാത്തതിനാൽ ആരോഗ്യമന്ത്രിയായിട്ടും കഥാനായികയായ വീണ ജോർജിന്​ അതുകണ്ട്​ നിസ്സഹായയായി നിൽക്കാനേ കഴിയുന്നുള്ളൂ. ഇതുവരെ ഈ സൂക്കേടുകാർ​ ഏറെ മന്ത്രിയുടെ സ്വന്തം പാർട്ടിയിലുള്ളവരായിരുന്നു. മറ്റ്​ പാർട്ടിക്കാരിലേക്കും പടരുന്നു എന്നതാണ്​ ഇപ്പോഴത്തെ വിശേഷം. അതാണ്​ മന്ത്രിക്കെതിരെ സി.പി.ഐയിൽനിന്നുയരുന്ന പ്രതിഷേധം സൂചിപ്പിക്കുന്നതെന്ന്​ കവലകളി​ൽ കൂടിയിരുന്ന്​ വിശേഷം പറയുന്നവർ പറയുന്നു. രോഗികൾക്ക്​ മരുന്നിനെക്കാൾ പ്രധാനമാണ്​ സാന്ത്വനവും പരിലാളനവും. അത്​ നൽകാതിരിക്കുന്നത്​ ക്രൂരതയല്ലേ​. രോഗം അസൂയയും ശത്രുതയുമാണ്​. ഒന്നു സോപ്പിട്ടാൽ ഇതുരണ്ടും പാതിശമിക്കില്ലേ. അല്പം സാന്ത്വനവും പരിലാളനവും ഈ രോഗികൾക്ക്​ പകർന്ന്​ നൽകിക്കൂടേ... സോപ്പിട്ട്​ പാട്ടിലാക്കുന്ന സൂത്രം പക്ഷേ മന്ത്രി പുറത്തെടുക്കുന്നില്ല. അതെന്താ അങ്ങനെ എന്നുചോദിച്ചാൽ ചിലർ പറയുന്ന വിശേഷം ഇങ്ങനെ: മന്ത്രിയുടെ പിടിപാട്​ കണ്ണൂർ ലോബിയുമായാണ്​. അതാണ്​ മന്ത്രി ഇവിടെ ആരെയും മൈൻഡ്​ ചെയ്യാത്തത്​. കണ്ണൂരെ പാർട്ടിക്കാർക്ക്​ കാർക്കശ്യമേ വശമുള്ളൂ. അവരുടെ വശത്തായതിനാൽ മന്ത്രിക്കും സോപ്പിങ്ങിൽ പിടിപാടില്ല. എന്നാലും മന്ത്രിയും സ്വന്തം നേതാക്കളും ഇങ്ങനെ ശത്രുപക്ഷങ്ങളിൽനിന്നാൽ എങ്ങനാ...? എപ്പഴാ കാര്യങ്ങൾ പിടിവിട്ട്​ പോകുന്നതെന്ന്​ അറിയാൻ പറ്റുമോ..
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story