Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:45 AM IST Updated On
date_range 22 May 2022 5:45 AM ISTപത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് യാർഡ് ബലപ്പെടുത്തും
text_fieldsbookmark_border
മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു പത്തനംതിട്ട: ഹാജി സി.മീരാസാഹിബ് സ്മാരക പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിന്‍റെ യാർഡ് ബലപ്പെടുത്താൻ തിരുവനന്തപുരം എൻജിനീയറിങ് കോളജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ യാർഡ് ബലപ്പെടുത്തുന്നതിനും രണ്ടാംഘട്ടത്തിൽ കെട്ടിടം മോടിപിടിപ്പിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. 10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണമായും തകർന്നനിലയിലാണ്. മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡ് നിർമാണ വേളയിൽ ശരിയായ നിലയിൽ മണ്ണിട്ട് ഉറപ്പിച്ച് യാർഡ് നിർമിക്കുന്നതിൽ പോരായ്മയുണ്ടായി. 2008ൽ ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് രണ്ട്ഘട്ട മെറ്റലിങ് നടത്താനാണ് ജില്ല പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം ശിപാർശ നൽകിയിരുന്നത്. ഇതുകൊണ്ടും യാർഡ് ബലപ്പെടുത്താനായില്ല. യാർഡ് നിർമാണത്തിനായി വൻ തുകയാണ് നഗരസഭക്ക് നഷ്ടമായത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ യാർഡ് ബലപ്പെടുത്തുന്നതിനായി ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ ഗവേഷണ വിഭാഗം അധ്യാപകൻ ഡോ. എൻ. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലെ സംഘം 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പഠനം നടത്തി. ബസ് സ്റ്റാൻഡിന്‍റെ ഒരു യാർഡിൽ ഭാഗികമായി ചെയ്ത ബി.എം ആൻഡ് ബി.സി വർക്ക് ദീർഘകാലം നിലനിൽക്കുന്നതല്ല എന്നും പഠനസംഘം അഭിപ്രായപ്പെട്ടു. യാർഡിന്‍റെ ഒന്നരമീറ്റർ ആഴത്തിൽ പ്ലാസ്റ്റിക് അടക്കം അവശിഷ്ടങ്ങൾ ഉപയോഗിച്ചതായി പഠനത്തിൽ കണ്ടെത്തി. ഇക്കാരണത്താലാണ് യാർഡ് തുടർച്ചയായി താഴുന്നതെന്നും മണ്ണ് പരിശോധനയിൽ കണ്ടെത്തി. നാലര മീറ്ററോളം മണ്ണ് യാർഡിൽനിന്ന് മാറ്റിയതിനുശേഷം ഓരോ ലെയർ മണ്ണിട്ട് കോംപാക്ട് ചെയ്ത് ഉറപ്പിക്കുന്നതിനും ബിയറിങ് കപ്പാസിറ്റി അനുസരിച്ച് കോൺക്രീറ്റൊ ഇന്‍റർലോക്കോ ചെയ്യണമെന്നുമാണ് നിർദേശം. പ്രവർത്തനങ്ങൾ വേനൽക്കാലത്ത് നടത്താനാണ് എൻജിനീയറിങ് വിഭാഗം ശിപാർശ. ഉയർന്ന ജലവിതാനം ഉള്ളതിനാലാണ് ഈ നിർദേശം. നിർമാണ പ്രവർത്തനങ്ങൾക്ക് എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിവരുകയാണ്. അഞ്ചുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുക വായ്പയായി കണ്ടെത്താൻ കൗൺസിൽ മുമ്പ് തീരുമാനിച്ച് സർക്കാറനോട് അഭ്യർഥിച്ചിരുന്നു. ഒരുവർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. ------- Phot.. Mail.. പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story