Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിവില്‍ സര്‍വിസ്...

സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം

text_fields
bookmark_border
പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പ് പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവതി- യുവാക്കള്‍ക്കായി സിവില്‍ സര്‍വിസ് പരിശീലനത്തിന് അവസരം നല്‍കും. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസ്സില്‍ താഴെ പ്രായമുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിച്ചവരോ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം. യോഗ്യരുമായ പട്ടികവര്‍ഗക്കാര്‍ അപേക്ഷ ജൂണ്‍ ഒന്നിന് വൈകീട്ട്​ അഞ്ചിനുമുമ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം -33 വിലാസത്തില്‍ അയക്കണം. ------ അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികളായ റിങ്​ കമ്പോസ്റ്റ് യൂനിറ്റ്, ബയോ ഡയജസ്റ്റര്‍ യൂനിറ്റുകള്‍ എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു. പദ്ധതി നടപ്പിലാകുന്ന മുറക്ക്​ ഗുണഭോക്തൃ വിഹിതം ഒടുക്കി യൂനിറ്റുകള്‍ കൈപ്പറ്റാമെന്ന്​ പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു. -------- ജില്ലതല മത്സരം ഇന്ന്​ പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിലിൽ സംഘടിപ്പിക്കുന്ന വനിത വായന-യു.പി വായന മത്സരത്തിന്‍റെ ജില്ലതല മത്സരം ഞായറാഴ്ച രാവിലെ 11ന്​ പത്തനംതിട്ട കോഓപറേറ്റിവ് കോളജിൽ നടക്കും. ജില്ലയിലെ ഓരോ താലൂക്കിലും നടന്ന താലൂക്ക്തല വായന മത്സരത്തിൽ ആദ്യ 10 സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ച്​ ജില്ലതല മത്സരം സംഘടിപ്പിക്കുന്നത്. ---- ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍; അപേക്ഷസമയം നീട്ടി പത്തനംതിട്ട: ജില്ലയില്‍ വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികക്ക്​ വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൊതുവിഭാഗം, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലിചെയ്ത ആദിവാസി പട്ടികവര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 18നിന്ന്​ മേയ് 25ലേക്ക് നീട്ടി. ഫോണ്‍: 0468 2222665.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story