Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:44 AM IST Updated On
date_range 22 May 2022 5:44 AM ISTപ്രസ്‌ക്ലബ്: സജിത് പരമേശ്വരന്‍ പ്രസിഡന്‍റ്; എ. ബിജു സെക്രട്ടറി
text_fieldsbookmark_border
പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ല ഘടകത്തിന്‍റെയും പത്തനംതിട്ട പ്രസ് ക്ലബിന്‍റെയും പ്രസിഡന്‍റായി സജിത് പരമേശ്വരനും (മംഗളം), സെക്രട്ടറിയായി എ. ബിജുവും (ജനയുഗം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റ്: സന്തോഷ് കുന്നുപറമ്പില്‍ (കേരള ഭൂഷണം), ശ്രീദേവി നമ്പ്യാര്‍ (മലയാള മനോരമ). ജോയന്‍റ് സെക്രട്ടറി: എം.ജെ. പ്രസാദ് (എ.സി.വി ന്യൂസ്). ട്രഷറര്‍: എസ്. ഷാജഹാന്‍ (സിറാജ്). കമ്മിറ്റി അംഗങ്ങള്‍: ജി. വിശാഖന്‍ (മംഗളം), പി.എ. വേണുനാഥ് (ജന്മഭൂമി), മുഹമ്മദ് ഷാഫി, അലീന മരിയ അഗസ്റ്റിന്‍ (ഇരുവരും മലയാള മനോരമ). ചിത്രം PTL 11 Sajith Parmeswarn സജിത് പരമേശ്വരൻ PTL 12 A Biju എ. ബിജു ------- റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട: ജില്ലയില്‍ 11 കേന്ദ്രങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയസംരംഭകരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജില്ല വെബ്‌സൈറ്റ് (https://pathanamthitta.nic.in), അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in ) എന്നിവിടങ്ങളില്‍ പരിശോധിക്കാം. ------ എസ്.ടി പ്രമോട്ടര്‍ കൂടിക്കാഴ്ച 27ന് പത്തനംതിട്ട: സീതത്തോട് പഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ എസ്.ടി പ്രമോട്ടറുടെ ഒഴിവിലേക്ക് കൂടികാഴ്ച മേയ് 27ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസില്‍ നടത്തും. സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും 20നും 35നും മധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04735 227703, 9496070349, 9496070336. -----------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story