Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:39 AM IST Updated On
date_range 22 May 2022 5:39 AM ISTരാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം
text_fieldsbookmark_border
റാന്നി: രാജീവ് ഗാന്ധി ഇന്ത്യൻ യൗവനത്തിന്റെ ആവേശമാണെന്ന് കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വീർഭൂമിയിലെ സൂര്യതേജസ്സ് എന്ന പേരിൽ യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഇൻചാർജ് പ്രവീൺ രാജ് രാമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സൗമ്യ ജി. നായർ, ഷിന്റു തേനലിൽ, പ്രമോദ് മന്ദമരുതി, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ എന്നിവർ സംസാരിച്ചു. --- ptl rni_2 Youth photo: യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണം കെ.പി.സി.സി സെക്രട്ടറി റിങ്കുചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
