Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:29 AM IST Updated On
date_range 22 May 2022 5:29 AM ISTസമഗ്ര പച്ചക്കറി കൃഷിക്ക് സബ്സിഡി
text_fieldsbookmark_border
അടൂർ: പച്ചക്കറി ക്ലസ്റ്റർ പദ്ധതി പ്രകാരം പച്ചക്കറി കൃഷി ചെയ്യാൻ ഏനാദിമംഗലം പഞ്ചായത്തിൽ സെന്റിന് 100 രൂപ സബ്സിഡി നൽകുന്നു. പദ്ധതി പ്രകാരം വാർഡ് എട്ട്, ഒമ്പത്, 10, 11, 12 വാർഡുകളിൽ കുന്നിട കേന്ദ്രീകരിച്ച് അഞ്ചുമല ക്ലസ്റ്റർ എന്ന പേരിലും മറ്റ് വാർഡുകൾ കേന്ദ്രീകരിച്ച് ഏനാദിമംഗലം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ എന്ന പേരിൽ ഇളമണ്ണൂരും പ്രവർത്തിക്കുന്നു. രണ്ട് ക്ലസ്റ്ററിലും 12.5 സ്ഥലത്ത് സെന്റിന് 100 രൂപ എന്ന തോതിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡി നൽകാൻ 1.25 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. താൽപര്യമുള്ള കർഷകർ സ്ഥലം ഒരുക്കി കൃഷി ആരംഭിക്കുകയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധനക്കും ശേഷം ക്ലസ്റ്റർ വഴിയോ കൃഷിഭവനിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. സ്ഥലം ഒരുക്കൽ വിത്ത്/ തൈ നടീൽ മേയ് 31 വരെയും സ്ഥല പരിശോധന ജൂൺ 10 വരെയും അപേക്ഷ സമർപ്പിക്കൽ, സബ്സിഡി കർഷകരുടെ അക്കൗണ്ടിൽ നൽകൽ ജൂൺ 30 വരെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story