Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്തയിലെ മാലിന്യം...

ചന്തയിലെ മാലിന്യം നീക്കാൻ നിർദേശം

text_fields
bookmark_border
ചന്തയിലെ മാലിന്യം നീക്കാൻ നിർദേശം
cancel
കോന്നി: കോന്നി നാരായണപുരം മാർക്കറ്റിലെ മാലിന്യ കൂമ്പാരം ശനിയാഴ്ച രണ്ടുമണിക്ക് മുമ്പ്​ നീക്കണമെന്ന് ഡി.ഡി.പിക്കും പഞ്ചായത്ത് സെക്രട്ടറിക്കും കർശന നിർദേശം നൽകി കെ.യു. ജനീഷ്കുമാർ എം.എൽ.എ. ആരോഗ്യവകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തെ പഞ്ചായത്ത് സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്ന് സ്ഥലത്ത്​ എം.എൽ.എ പരിശോധന നടത്തി. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പട്ട്​ പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എ നാരായണപുരം ചന്തയിലെ മാലിന്യപ്രശ്നം ഉയർത്തിയപ്പോൾ കോന്നി ചന്തയിൽ മാലിന്യം ഇല്ലെന്നും എല്ലാം പൂർണമായി നീക്കംചെയ്തെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. ഇതിനു​പിന്നാലെ ഡി.ഡി.പിയും എം.എൽ.എയും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നാരായണപുരം ചന്തയിൽ എത്തിയപ്പോൾ മാലിന്യക്കൂമ്പാരം കണ്ടു. രണ്ടുമണിക്ക് ശേഷം ഇന്ന് വീണ്ടും പരിശോധന നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story