Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയു.ഡി.എഫ്​ വഞ്ചനാദിനം...

യു.ഡി.എഫ്​ വഞ്ചനാദിനം സർക്കാറിന്‍റേത്​ വിനാശ വികസനം

text_fields
bookmark_border
യു.ഡി.എഫ്​ വഞ്ചനാദിനം സർക്കാറിന്‍റേത്​ വിനാശ വികസനം
cancel
മല്ലപ്പള്ളി: ജനങ്ങളെ വെല്ലുവിളിച്ചും നാടിനെ കടക്കെണിയിലാക്കിയും നടത്തുന്ന വിനാശ വികസനമാണ് കേരളത്തിൽ ഇടതുമുന്നണി സർക്കാർ നടത്തുന്നതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ. സർക്കാറിന്‍റെ ഒന്നാംവാർഷികം വിനാശ വാർഷിക ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി മല്ലപ്പള്ളിയിൽ നടന്ന സായാഹ്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ടി.പി. ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. എ.ഡി. ജോൺ ടി.എസ്. ചന്ദ്രശേഖരൻ നായർ, മധു ചെമ്പുകുഴി, അഡ്വ. പ്രസാദ് ജോർജ്, ടി.ജി. രഘുനാഥപിള്ള, പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ്​ റജി പണിക്കമുറി, അംഗങ്ങളായ അഡ്വ. സാം പട്ടേരിൽ, സജി ഡേവിഡ്, എസ്. വിദ്യാമോൾ, ബിന്ദു മേരി തോമസ് എന്നിവർ സംസാരിച്ചു. ---- ഫോട്ടോ യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ സായാഹ്ന സത്യഗ്രഹം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story