Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:38 AM IST Updated On
date_range 21 May 2022 5:38 AM ISTനിരണം പഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം
text_fieldsbookmark_border
തിരുവല്ല: നിരണം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. പുന്നൂസിനെതിരെ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ്. വെള്ളിയാഴ്ച ഉച്ചയോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടിനേതാവ് വി.ടി. ബിനീഷ്കുമാറാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതമായി ലഭിച്ച തുക ചെലവഴിക്കുന്നതിലും ശുചിത്വ പദ്ധതികൾ നടപ്പാക്കുന്നതിലും വീഴ്ച സംഭവിച്ചു. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ തുടർപണി നടത്തിയിട്ടില്ല. പഞ്ചായത്തിന്‍റെ കെട്ടിടംപണി ആരംഭിച്ചില്ല. മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി ലഭിച്ചെങ്കിലും യഥാസമയം പണി പൂർത്തിയാക്കാനായിട്ടില്ല. പഞ്ചായത്ത് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകളും പരാതികളും നഷ്ടപ്പെടുന്നു. പ്രസിഡന്‍റ് സ്ഥലത്തുണ്ടെങ്കിലും അവധിയെടുത്ത് മാറിനിൽക്കുന്നെന്നും അവിശ്വാസ നോട്ടീസിൽ ആരോപിക്കുന്നു. യു.ഡി.എഫിന് അഞ്ച് അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരണം നിലനിർത്തുന്നത്. എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളും ബി.ജെ.പി സ്വതന്ത്രനും ഉൾപ്പെടെ 13 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story