Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:37 AM IST Updated On
date_range 21 May 2022 5:37 AM ISTഇടമുറി സ്കൂളിൽ കെട്ടിട നിർമാണം പൂർത്തിയായി
text_fieldsbookmark_border
റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. 3.27 കോടി രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളിലാണ് കെട്ടിടം നിര്‍മിച്ചത്. ഈ അധ്യയന വര്‍ഷം പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ലോക് ഡൗണും തൊഴിലാളി ക്ഷാമവും മൂലം പണികള്‍ക്ക് ഇടയ്ക്ക് താമസം നേരിട്ടിരുന്നു. ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചുനീക്കിയ ശേഷമാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്. പ്രധാനമായും അക്കാദമിക് ബ്ലോക്കായിട്ടാണ് കെട്ടിടം ഉപയോഗിക്കുക. ഗ്രൗണ്ട് ഫ്ലോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള ,ഡൈനിങ് ഹാള്‍,സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ നാല് ക്ലാസ് മുറികളും എച്ച്.എം. ഓഫിസ്, സ്റ്റാഫ് മുറികളും ശുചിമുറികളുമാണുണ്ടാവുക. രണ്ടാം നിലയില്‍ അഞ്ച് മുറികളും ശുചിമുറികള്‍ എന്നിവയുണ്ട്. ഇതില്‍ രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗണ്‍സലിങ് മുറി, ല്രൈബറി. രണ്ടു വശത്തായി പടി ക്കെട്ടുകള്‍, അംഗപരിമിതര്‍ക്കായുള്ള പ്രത്യേക ശുചിമുറി, റാംമ്പ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്. ചുറ്റുമതില്‍ നിര്‍മാണവും ഔഷധ സസ്യ ഉദ്യാന നിര്‍മാണവും ഉടന്‍ ആരംഭിക്കും. പ്രീപ്രൈമറി കുട്ടികള്‍ക്കായി കളിസ്ഥലങ്ങളും പാര്‍ക്കും നിര്‍മിക്കുന്ന ജോലികള്‍ നടക്കുന്നു. ---------- ptl rni_1 edamuri school ഫോട്ടോ: ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
