Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:37 AM IST Updated On
date_range 21 May 2022 5:37 AM ISTജില്ലയിൽ നാളെ ഡ്രൈഡേ ആചരിക്കും
text_fieldsbookmark_border
പത്തനംതിട്ട: മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെയും ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെയും ഭാഗമായി ജില്ലയില്‍ ഞായറാഴ്ച ഡ്രൈഡേ ആചരിക്കും. വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്ത്, ബ്ലോക്ക്, മണ്ഡല അടിസ്ഥാനത്തില്‍ മോണിറ്ററിങ് നടപ്പാക്കും. പഞ്ചായത്തുതല മോണിറ്ററിങ് ശനിയാഴ്ച നടത്തും. ബ്ലോക്ക്തല മോണിറ്ററിങ് ഈമാസം 23, 24 തീയതികളില്‍ നടത്തും. മണ്ഡലതല മോണിറ്ററിങ് 25, 26 തീയതികളിലും നടത്തും. ------ കൂണ്‍കൃഷിയില്‍ പരിശീലനം പത്തനംതിട്ട: ജില്ല കൃഷിവിജ്ഞാന കേന്ദ്രം ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 24ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. ഫോൺ: 9447801351. ----- പി.എം. കിസാൻ: ഭൂ വിവരങ്ങൾ നൽകണം പത്തനംതിട്ട: പി.എം കിസാന്‍ പദ്ധതി ഗുണഭോക്താക്കളായ കര്‍ഷകര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എ.ഐ.എം.എസ് പോര്‍ട്ടലില്‍ വ്യക്തിഗതമായി ചേര്‍ക്കണം. വസ്തുവിന്‍റെ കരംഅടച്ച രസീത്, ആധാറിന്‍റെ കോപ്പി, മൊബൈല്‍ ഫോണ്‍ എന്നിവയുമായി സമീപ അക്ഷയകേന്ദ്രം / സി.എസ്.സികള്‍ വഴി മേയ് 27നകം വിവരങ്ങള്‍ ചേര്‍ക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആനുകൂല്യം തുടര്‍ന്നുലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story