Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:33 AM IST Updated On
date_range 21 May 2022 5:33 AM ISTസ്‌കൂള്‍ ബസ്: സുരക്ഷ ഉറപ്പാക്കണം
text_fieldsbookmark_border
റൂട്ട് ഓഫിസറായി അധ്യാപകരെയോ ജീവനക്കാരെയോ നിയോഗിക്കണം പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷ മാനദണ്ഡങ്ങള്‍ സ്‌കൂള്‍ മേധാവി ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആകരുത്. വേഗപ്പൂട്ട്, ജി.പി.എസ് എന്നിവ വാഹനത്തില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടാകണം. കുട്ടികളെ വാഹനത്തില്‍ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാത്രം രണ്ടുപേര്‍ക്ക് ഒരു സീറ്റ് നല്‍കാം. വാഹനങ്ങളില്‍ കൂളിങ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല. സുരക്ഷാവാതില്‍, ഫസ്റ്റ്എയ്ഡ് ബോക്സ് എന്നിവ ഉണ്ടായിരിക്കണം. മറ്റാവശ്യങ്ങൾക്ക് വാഹനങ്ങള്‍ സര്‍വിസ് നടത്താന്‍ പാടില്ല. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായി ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. ആയമാര്‍ റോഡ് മുറിച്ചുകടക്കുന്നതിന് കുട്ടികളെ സഹായിക്കണം. റൂട്ട് ഓഫിസറായി അധ്യാപകരെയോ ജീവനക്കാരെയോ നിയോഗിക്കണം. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇ.ഐ.ബി എന്നു വ്യക്തമായി രേഖപ്പെടുത്തണം. സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരു വശത്തും രേഖപ്പെടുത്തണം. പിറകില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098, പൊലീസ് 112, ആംബുലന്‍സ് 108, അഗ്നിരക്ഷാസേന101 നമ്പറുകള്‍ രേഖപ്പെടുത്തണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഇതര വാഹനങ്ങള്‍ വെള്ളബോര്‍ഡില്‍ നീല അക്ഷരത്തില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് മുന്നിലും പിന്നിലും പ്രദര്‍ശിപ്പിക്കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ ബസുകള്‍ക്കായി മേയ് 25ന് മോട്ടോർ വാഹന വകുപ്പ് ജില്ലയിലുടനീളം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലേക്ക് പ്രത്യേക വാഹന പരിശോധന നടത്തുമെന്ന് ആര്‍.ടി.ഒ എ.കെ. ദിലു അറിയിച്ചു. ------ സെക്യൂരിറ്റി നിയമനം പത്തനംതിട്ട: കോന്നി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റിയ സെക്യൂരിറ്റി ജീവനക്കാരുടെ ഇന്റര്‍വ്യൂ മേയ് 26ന് രാവിലെ 10ന് കോന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും. ---- അധ്യാപക നിയമനം പത്തനംതിട്ട: കോന്നി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിലേക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടക്കും. മേയ് 24ന് രാവിലെ 10ന് മാത്തമാറ്റിക്സ്, 11ന് ഇംഗ്ലീഷ്, മേയ് 25ന് രാവിലെ 10ന് കോമേഴ്സ്, മേയ് 27ന് രാവിലെ 10ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് 12ന് പ്രോഗ്രാമര്‍ എന്നീ സമയക്രമങ്ങളില്‍ ഇന്റര്‍വ്യൂ നടക്കും. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രോഗ്രാമര്‍ തസ്തികക്ക് പി.ജി.ഡി.സി.എ/ബി.എസ്സി കമ്പ്യൂട്ടര്‍സയന്‍സാണ് യോഗ്യത. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളജില്‍ എത്തണം. ഫോണ്‍: 8547005074. ----- വനിതകൾക്ക് കോഴ്സ് കല്ലൂപ്പാറ: മാനവശേഷി വികസന ഇൻസ്റ്റ്യൂട്ടിന്റെയും കോളജ് ഓഫ് എൻജിനീയറിങ് കല്ലൂപ്പാറയുടെയും ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്കായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ/ പ്ലംബിങ്, ഇലക്ട്രോണിക്സ് ഉപകരണ നിർമാണം എന്നിവയാണ് കോഴ്സുകൾ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. യോഗ്യത: എസ്.എസ്.എൽ.സി, അഞ്ചുലക്ഷത്തിൽ താഴെ വാർഷിക കുടുംബവരുമാനമുള്ളവർ. എസ്.സി/എസ്.ടി/ ഒ.ബി.സി വിഭാഗത്തിൽപെട്ടവർ കോവിഡ്/ പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഏകരക്ഷിതാക്കൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാവ്, വിധവ, വിവാഹബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപെട്ടവർ ആയിരിക്കണം. ഫോൺ: 0469-2678688, 9496807401.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story