Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്ഥിരം ഡോക്ടർ ഇല്ലാതെ...

സ്ഥിരം ഡോക്ടർ ഇല്ലാതെ പന്തളം സി.എച്ച്​.സി

text_fields
bookmark_border
സ്ഥിരം ഡോക്ടർ ഇല്ലാതെ പന്തളം സി.എച്ച്​.സി
cancel
പന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാതായിട്ട് മൂന്ന് മാസത്തിലേറെ. പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ നൂറിലേറെ രോഗികൾ ഇവിടെ ദിവസവും ഒ.പിയിൽ ചികിത്സതേടി എത്തുന്നുണ്ട്​. വൈകീട്ട്​ നാലുവരെ ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ ഉച്ചക്ക്​ ഒന്നുവരെ ചികിത്സ നടത്തി മടങ്ങുകയാണ്​. ഉച്ചകഴിഞ്ഞ് ഇവിടെ എത്തുന്ന ആരെയും ചികിത്സിക്കാൻ ഡോക്ടർമാർ ഇല്ല. മുമ്പ്​ നാല് ഡോക്ടർമാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണമെന്ന് പലതവണ ഡി.എം.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ്​ ഈ ദുരവസ്ഥ. ---- ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story