Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:29 AM IST Updated On
date_range 21 May 2022 5:29 AM ISTക്ഷേത്രപരിസരത്ത് കെട്ടിടാവശിഷ്ടം; പ്രതിഷേധം
text_fieldsbookmark_border
കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രപരിസരത്ത് തള്ളിയ കെട്ടിടാവശിഷ്ടങ്ങളും ആക്രിസാമഗ്രികളും മാറ്റാത്തതിൽ പ്രതിഷേധം. പടിഞ്ഞാറെനടയിൽ ക്ഷേത്രോപദേശക സമിതി നേതൃത്വത്തിൽ പുനർനിർമിക്കുന്ന ഗോപുരത്തിന്‍റെ സമീപമാണ് വർഷങ്ങളായി ഇവ കൂട്ടിയിരിക്കുന്നത്. 2013ൽ തകർന്ന പഴയ ഗോപുരത്തിന്‍റെയും ഊട്ടുപുരയുടെയും അവശിഷ്ടങ്ങളാണിത്. ഇഷ്ടികയും ഓടും ഷീറ്റുകളും തടി ഉരുപ്പടികളും കല്ലും എല്ലാം ഇതിലുണ്ട്. ഇത് സൗകര്യപ്രദമായ മറ്റെവിടേക്കെങ്കിലും മാറ്റുകയോ ലേലം ചെയ്ത് കൊടുക്കുകയോ വേണമെന്ന ഭക്തരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ക്ഷേത്രോപദേശക സമിതി ഇക്കാര്യം ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍റെ ശ്രദ്ധയിൽകൊണ്ട് വന്നിരുന്നു. അടിയന്തരമായി നീക്കാൻ മരാമത്ത് ഉദ്യോഗസ്ഥർക്ക് പ്രസിഡന്‍റ് നിർദേശം നൽകിയിരുന്നു. വലതുഭാഗത്ത് കൂട്ടിയവ അവിടെ നിന്ന് ഗോപുരത്തിന്‍റെ ഇടത്തേക്ക് നീക്കിവെച്ചു. താരതമ്യേന ബലക്കുറവുള്ള പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന മതിൽക്കെട്ടിനോട് ചേർത്താണ് സൂക്ഷിച്ചിരിക്കുന്നത്. കാറ്റും മഴയും കനക്കുന്ന സാഹചര്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതിലിന് ഇത് ക്ഷതമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. -------------. photo.. ആറന്മുള ക്ഷേത്രത്തിനകത്ത് കൂട്ടിയിട്ടിരിക്കുന്ന ആക്രിസാധനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
