Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:29 AM IST Updated On
date_range 21 May 2022 5:29 AM ISTപ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് റബർ കർഷർ
text_fieldsbookmark_border
സ്കൂൾ തുറക്കൽ അടുത്തിരിക്കെ കുടുംബങ്ങൾ വലിയ ദുരിതത്തിൽ പന്തളം: തുടരെ പെയ്യുന്ന കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും ചെറുകിട-നാമമാത്ര റബർ കർഷരുടെ ജീവിതം താളംതെറ്റിക്കുന്നു. വേനൽക്കാലത്ത് നിർത്തിയ ടാപ്പിങ് ഏപ്രിലിൽ തുടങ്ങാനിരിക്കെയാണ് മഴ തടസ്സമായത്. പിന്നീട് മേയ് ആദ്യവാരം ടാപ്പിങ് നടത്താൻ ഒട്ടേറെ കർഷകർ റെയിൻഗാർഡ് സ്ഥാപിച്ചു. മേയ് ആദ്യം മൂന്നുദിവസം ടാപ്പിങ് നടത്താൻ കഴിഞ്ഞ കർഷകർക്ക് പിന്നീടിങ്ങോട്ട് തോട്ടത്തിലേക്കു തിരിയേണ്ടിവന്നിട്ടില്ല. പുലർച്ച തോട്ടങ്ങളിൽ എത്തി റബർ വെട്ടിയാണ് പലരും ഉപജീവനും കഴിഞ്ഞുപോകുന്നത്. ഏപ്രിൽ- മേയ് മാസങ്ങളിലാണ് കൂടുതലായി റബർ വെട്ട് നടക്കേണ്ടത്. കാലാവസ്ഥ മാറ്റവും ഈ മേഖലയിൽ തൊഴിലെടുക്കാൻ ആളുകളെ കിട്ടാത്തതും പുതിയ പ്രതിസന്ധിയാണ്. ഫലത്തിൽ രണ്ടുമാസമായി റബർ കർഷകരും ടാപ്പിങ് തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. സ്കൂൾ തുറക്കൽ അടുത്തിരിക്കെ കുടുംബങ്ങൾ വലിയ ദുരിതത്തിലാണ്. ------- റബർ അനുബന്ധ സാധനങ്ങൾക്ക് തീവില റബർ മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും റബർ അനുബന്ധ സാധന സാമഗ്രികൾക്ക് തീവിലയാണ്. ചില്ല്, ചിരട്ട, റെയിൻഗാർഡ്, പ്ലാസ്റ്റിക്, ആസിഡ് എന്നിവയുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. റബർ നഴ്‌സറികളുടെ പ്രവർത്തനവും പലസ്ഥലത്തും അവതാളത്തിലായി. ആവശ്യത്തിന് തൈകൾ ലഭിക്കാത്ത അവസ്ഥയുമുണ്ട്. മുമ്പ് കശുമാവുതോട്ടങ്ങളും മറ്റു കൃഷികളും നടത്തിയിരുന്ന കർഷകർ കാട്ടുപന്നിശല്യം വർധിച്ചതോടെയാണ് റബർ കൃഷിയിലേക്കു തിരിഞ്ഞത്. ടാപ്പിങ് കൂലി വർധിച്ചപ്പോഴും ഷീറ്റിന് ആനുപാതികമായ വിലവർധന ഉണ്ടായിട്ടില്ലെന്നു കർഷകർ പറഞ്ഞു. റബർ ശേഖരണ രംഗത്തുണ്ടായിരുന്ന ഡിപ്പോകൾ മിക്കതും പൂട്ടി. വ്യക്തികൾപോലും പുതുതായി മേഖലയിലേക്ക് കടന്നുവരാതായി. -------- ഫോട്ടോ: പന്തളത്തെ റബർ തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
