Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:37 AM IST Updated On
date_range 20 May 2022 5:37 AM ISTപരിസ്ഥിതി തകർത്ത് മണ്ണ് മാഫിയ
text_fieldsbookmark_border
; തളക്കാനാകാതെ നിയമപാലകർ blurb മൊബൈൽ ഫോൺ ലൈവാക്കിയാണ് ടിപ്പറുകളുടെ പാച്ചിൽ അടൂർ: പച്ചമണ്ണ് അനധികൃതമായി കടത്തുന്ന മാഫിയകളെ തളക്കാനാകാതെ നിയമപാലകർ. മണ്ണ് കടത്ത് പിടിക്കാതിരിക്കാൻ പൊലീസിന്‍റെ നീക്കം അറിഞ്ഞ് മണ്ണ് കടത്തുന്ന ടിപ്പർ ഡ്രൈവറും വാഹനത്തിന് പൈലറ്റ് പോകുന്ന ഏജന്‍റുമാരും തമ്മിലാണ് മൊബൈൽ ഫോൺ ലൈവാക്കി യാത്ര നടത്തുന്നത്. പൊലീസ് പിന്തുടർന്നാൽ ആ വിവരം ഏജന്‍റുമാർ ടിപ്പർ ഡ്രൈവർമാർക്ക് കൈമാറുകയും ഇതോടെ പ്രധാന റോഡിൽനിന്ന് വാഹനം ആദ്യം കാണുന്ന ഉപവഴിയെ ഓടിച്ചുകയറ്റുകയും ചെയ്യും. പൊലീസ് പോകുന്നതോടെ യാത്രതുടരും. മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് മണ്ണുമായി ടിപ്പർ പുറപ്പെട്ടാൽ ഇവരെ പിടികൂടുക പ്രയാസകരമാണ്. അതിനാലാണ് അടുത്തിടെ ജില്ല പൊലീസ് മേധാവിയുടെ ഷാഡോ സംഘം പുലർച്ച പള്ളിക്കലിൽ മണ്ണെടുക്കുന്ന സ്ഥലത്തെത്തി വാഹനങ്ങൾ വളഞ്ഞത്. മണ്ണുമായി ടിപ്പർ ലോറികൾ അമിതവേഗത്തിലാണ് പായുന്നത്. പൊലീസിന്‍റെ പിടിയിൽപെടുന്നതിന് മുമ്പ് വേഗം അതിർത്തികടന്ന് ആലപ്പുഴ, കൊല്ലം ജില്ലകളിലെത്തി രക്ഷപ്പെടാൻ കഴിയുമെന്നതിനാലാണ് ജില്ല അതിർത്തിയായ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മണ്ണ് ഖനനത്തിന് സംഘം തെരഞ്ഞെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന ഈ സമയത്തും അനധികൃത മണ്ണെടുപ്പ് നിർബാധം തുടരുകയാണ്. വീടുവെക്കാനെന്ന വ്യാജേനയാണ് ഭൂരിഭാഗം പേരും മണ്ണെടുക്കുന്നത്. ഇക്കാര്യം പരിശോധിച്ച് മണ്ണെടുത്തശേഷം വീട് വെക്കാതിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. പ്ലാനും എസ്റ്റിമേറ്റും തയാറാക്കിക്കൊടുത്തശേഷം പെർമിറ്റ് വാങ്ങി മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ സമീപിച്ച് പാസ് തരപ്പെടുത്തുന്ന മണ്ണ് മാഫിയ, അനുവദിക്കുന്നതിലും പത്തിരട്ടിയിൽ കൂടുതൽ മണ്ണാണ് കടത്തുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുവദിച്ചതിലും കൂടുതൽ സ്ഥലത്തെ മണ്ണെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാറുമില്ല. p4 lead consider

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story