Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:36 AM IST Updated On
date_range 20 May 2022 5:36 AM ISTകുന്നന്താനം ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണം വൈകുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: കിടത്തിച്ചികിത്സ ഉൾപ്പെടെ സൗകര്യം ലഭ്യമാക്കുക ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച കുന്നന്താനം ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിട നിർമാണം ഇഴയുന്നു. നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച സ്ഥിതിയിലാണ്. 2020 ആഗസ്റ്റിൽ ശിലാസ്ഥാപനം നടത്തി നിർമാണം തുടങ്ങി രണ്ടുവർഷമാകാറായിട്ടും ഇനിയും പണി ഏറെയാണ്. മേൽക്കൂരയും ഭാഗികമായി ഭിത്തിയും പൂർത്തിയാക്കിയ നിലയിലാണിപ്പോൾ. കതകുകളും സ്ഥാപിച്ചിട്ടില്ല. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. പുതിയ കെട്ടിടത്തിൽ പരിശോധനക്കും ചികിത്സക്കും പ്രത്യേക മുറികളും ഫാർമസി, സ്റ്റോർ എന്നിവക്ക് മുറികളും രോഗികൾക്ക് വിശ്രമസ്ഥലവും ഉൾപ്പെടെയുണ്ടാകും. മഴക്കാലങ്ങളിൽ ചികിത്സക്കും പ്രതിരോധ മരുന്നുകൾക്കും മറ്റും വയോജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികൾ എത്തുന്നതാണിവിടെ. നിർമാണം വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ശക്തമാകുകയാണ്. ഫോട്ടോ: പുതുതായി പണിയുന്ന കുന്നന്താനം ആയുർവേദ ഡിസ്പെൻസറി കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
