Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആശങ്കയായി പന്തളത്ത്...

ആശങ്കയായി പന്തളത്ത് വെള്ളക്കെട്ട്

text_fields
bookmark_border
ആശങ്കയായി പന്തളത്ത് വെള്ളക്കെട്ട്
cancel
blurb നൂറോളം വീടുകൾ വെള്ളക്കെട്ട്​ ഭീഷണിയിൽ പന്തളം: തോരാതെ പെയ്യുന്ന മഴയിൽ പന്തളത്ത് ആശങ്കയായി വെള്ളക്കെട്ട്. വിവിധ ഭാഗങ്ങളിലായി നൂറോളം വീടുകൾ വെള്ളക്കെട്ട്​ ഭീഷണിയിലാണ്​. മഴ ശക്തിപ്രാപിച്ചാൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലാകും. വെള്ളക്കെട്ട് രൂക്ഷമായി ബാധിക്കുന്ന കടയക്കാട്, ചേരിയക്കൽ, മുടിയൂർകോണം എന്നിവിടങ്ങളിൽ അഞ്ച്​ വീട്​ തകർച്ചഭീഷണിയിലാണ്. അച്ചൻകോവിലാറ്റിൽ കഴിഞ്ഞ രണ്ട് ദിവസമായി ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ടെങ്കിലും അപകടാവസ്ഥയിൽ വെള്ളം ഉയർന്നിട്ടില്ല. കിഴക്കൻ മഴയുടെ പെയ്ത്തുവെള്ളം കാര്യമായി ഒഴുകിയെത്തിത്തുടങ്ങിയിട്ടില്ലെന്നാണ്​ വിലയിരുത്തൽ. എന്നാൽ, ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. വെള്ളം ഒഴുകിപ്പോകാൻ ഓടകൾ ഇല്ലാത്തതാണ് പ്രധാന കാരണം. ഫോട്ടോ: പന്തളം നഗരസഭക്ക്​ മുന്നിലെ ബൈപാസ് റോഡിലെ വെള്ളക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story