Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:33 AM IST Updated On
date_range 20 May 2022 5:33 AM ISTനരയന്‍കള്ളി പാടശേഖരവും മുങ്ങി
text_fieldsbookmark_border
തിരുവല്ല: കനത്തമഴയില്‍ ഓതറ നരയന്‍കള്ളി പാടശേഖരവും മുങ്ങി. 100 ഏക്കര്‍ വരുന്ന പാടത്ത് മേയ് ആദ്യം കൊയ്ത്ത് നടത്തേണ്ടതായിരുന്നു. യന്ത്രം കിട്ടാന്‍ വൈകിയതോടെ രണ്ടാഴ്ച വിളവെടുപ്പിനായി കാത്തിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം രണ്ട് യന്ത്രം കിട്ടിയെങ്കിലും മഴ കനത്തതോടെ പാടത്തിറക്കാനാവാത്ത സ്ഥിതിയായി. ഇതിനിടെ നാമമാത്രമായ ഇടത്തുമാത്രം കൊയ്ത്ത് നടത്തി. വിളവെടുത്ത ഒരുലോഡോളം നെല്ല് കരക്കിരിപ്പുണ്ട്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി പാടശേഖര സമിതി പ്രസിഡന്‍റ് സജികുമാര്‍ ഓതറ, സെക്രട്ടറി കെ.ടി. ശശി എന്നിവര്‍ പറഞ്ഞു. പെരിങ്ങര കൂരച്ചാല്‍-മാണിക്കത്തടി, പാരുമല സെമിനാരിയുടെ പാടം, കോടങ്കരി ഊത്തേരിപ്പാടം തുടങ്ങിയവയും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. --------------------------------- മൈതാനം ശുചീകരണം തുടങ്ങി തിരുവല്ല: കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനം കുറ്റൂര്‍ കെ.സി.സി ക്ലബിന്‍റെ നേതൃത്വത്തില്‍ ശുചീകരിക്കുന്ന ജോലിതുടങ്ങി. മാസങ്ങളായി കാടുപിടിച്ചുകിടക്കുകയാണ് മൈതാനം. ട്രാക്ക് ഉണ്ടാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ടുള്ള പദ്ധതി വിജയിച്ചിരുന്നില്ല. ട്രാക്കിന് മണ്ണെടുത്തഭാഗം കുഴിയായും മാറി. ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സഞ്ചു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story