Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:33 AM IST Updated On
date_range 20 May 2022 5:33 AM IST'മൈലപ്ര ബാങ്ക് പ്രസിഡന്റിന്റെ പ്രസ്താവന അടിസ്ഥാനരഹിതം'
text_fieldsbookmark_border
പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി മുൻ ബോർഡ് അംഗം ഗീവർഗീസ് തറയിൽ. മൈലപ്ര സർവിസ് സഹകരണ ബാങ്കിന് ഒരു പ്രതിസന്ധിയും ഇല്ലെന്നാണ് പ്രസിഡന്‍റ് പറയുന്നത്. ബാങ്കിനെ തകർക്കാൻ ചില ജീവനക്കാരും മുൻഭരണ സമിതിയംഗങ്ങളും ഗൂഢാലോചന നടത്തിയെന്ന പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ തയാറാകണം. മതിയായ ഈടില്ലാതെ നിയമ വിരുദ്ധമായി ഗോതമ്പ് ഫാക്ടറിക്ക് കൊടുത്ത 40 കോടിയോളം രൂപ എങ്ങനെ തിരിച്ചുകിട്ടുമെന്ന് പ്രസിഡന്റ് വ്യക്തമാക്കണം. പാലാ മീനച്ചിൽ മാർക്കറ്റിങ് സൊസൈറ്റിക്ക് നൽകിയ കോടികളെ സംബന്ധിച്ചും വ്യക്തമാക്കണം. മതിയായ ഈടില്ലാതെ ബിനാമികൾക്ക് നൽകിയ കോടികളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണം. പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാക്ടറിയിലെ ഗോതമ്പ് സ്റ്റോക്കുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം അഴിമതികളുടെ ലിസ്റ്റിലെ ഏറ്റവും ചെറുത് മാത്രമാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രസിഡന്റും മുൻ സെക്രട്ടറിയും നിലവിലെ ഭരണസമിതി അംഗങ്ങളും രക്ഷപ്പെടാനാണ് ശ്രമം. എന്നാൽ, ഇതിനെതിരെ കൂടുതൽ തെളിവുകളുമായി രംഗത്തുവരുമെന്നും ഗീവർഗീസ് തറയിൽ പറഞ്ഞു. must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story