Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ യു.ഡി.എഫ്...

തിരുവല്ലയിൽ യു.ഡി.എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസ​ നോട്ടീസ്

text_fields
bookmark_border
മുന്നണി ധാരണ പ്രകാരം 31 ന്​ സ്ഥാനം രാജി വെക്കുമെന്ന് ചെയർപേഴ്സൻ തിരുവല്ല : നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ അവിശ്വാസത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. പ്രദീപ് മാമ്മൻ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റീജനൽ ഡയറക്ടറുടെ കൊല്ലം ഓഫിസിലെത്തി നോട്ടീസ് കൈമാറിയത്. ഭരണ കക്ഷിയായ യു.ഡി.എഫിന് 16, സ്വതന്ത്രയുടെ പിന്തുണ ഉൾപ്പെടെ എൽ.ഡി.എഫിന് 15, ബി.ജെ.പി 7, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ്​ നഗരസഭയിലെ കക്ഷി നില. ജൂൺ രണ്ടിന്​ കൗൺസിൽ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നിർദേശമാണ് റീജനൽ ഡയറക്ടർ എൽ.ഡി.എഫിന് നൽകിയിരിക്കുന്നത്​. അതേസമയം മുന്നണിയിലെ ധാരണ പ്രകാരം മേയ്​ 31 ന്​ സ്ഥാനം രാജി വെക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാറും, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജും യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചെയർപേഴ്സനും വൈസ് ചെയർമാനും രാജിവെച്ചാൽ അവിശ്വാസ പ്രമേയത്തി​ന്‍റെ ആവശ്യം ഇല്ലാതെയാകും. അവിശ്വാസം നടക്കാതെ വരികയും പുതിയ ചെയർമാന്‍റെയും വൈസ് ചെയർമാന്‍റെയും തെരഞ്ഞെടുപ്പ് വേളയിൽ ഭരണ കക്ഷിയിൽ ഉൾപ്പെട്ട നാലുപേർ തിരിച്ച്​ വോട്ട് ചെയ്യുന്ന സാഹചര്യവും ഉണ്ടായാൽ ജില്ലയിൽ ഭരണത്തിലുള്ള ഏക നഗരസഭയും യു.ഡി.എഫിൽനിന്നും കൈവിട്ടു പോകുന്ന സാഹചര്യമാകും ഉടലെടുക്കുക. lead consider
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story