Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദൃശ്യവിസ്മയമൊരുക്കി...

ദൃശ്യവിസ്മയമൊരുക്കി മണിമരുത് പൂക്കൾ

text_fields
bookmark_border
ദൃശ്യവിസ്മയമൊരുക്കി മണിമരുത് പൂക്കൾ
cancel
കോന്നി: തണ്ണിത്തോടിന്റെ വിരിമാറിലൂടെ ഒഴുകുന്ന കല്ലാറിന്റെ കരകളിൽ മണിമരുത് പതിവ് തെറ്റിക്കാതെ പൂത്തുലഞ്ഞു. നദിയുടെ ഇരുകരയിലും പിങ്ക് നിറത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന മണിമരുത് പൂവുകളിൽനിന്ന്​ തേൻനുകരാൻ ചിത്രശലഭങ്ങളും പക്ഷികളും തേനീച്ചകളും എത്തുന്നുണ്ട്​. കല്ലാറ്റിലെ വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന മണിമരുത് മരത്തിന്റെ ചില്ലകളിലാണ് പൂക്കൾ ഏറെയും വിടർന്നത്. മണിമരുത് ലെഗർസ്ട്രോമിയ റിജിനെ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. ഇന്ത്യ കൂടാതെ ​ശ്രീലങ്ക, ബർമ, മലയ എന്നിവിടങ്ങളിലാണ് പ്രധാനമായും വളരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ പൂക്കുന്ന മണിമരുത് പൂക്കൾ ഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതാണ്. ഈടും ബലവുമുള്ള മണിമരുതി തടി നിർമാണ പ്രവൃത്തികൾക്കും വിറകിനും കരിനിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story