Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:32 AM IST Updated On
date_range 19 May 2022 5:32 AM ISTസ്റ്റോപ്പിൽ ബസ് നിർത്താത്തത് അപകട ഭീഷണി
text_fieldsbookmark_border
മല്ലപ്പള്ളി: സി.എം.എസ് ഹൈസ്കൂൾ ജങ്ഷനിൽ ബസുകൾ സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിർത്തുന്നത് അപകട ഭീഷണിയാകുന്നു. തിരക്ക് ഏറെയുള്ളതും രണ്ടു റോഡ് ചേരുന്ന സ്ഥലവുമായതിനാൽ അപകട സാധ്യത വർധിക്കാൻ ഇത് കാരണമാകുന്നു. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയും മല്ലപ്പള്ളി - പൂവനക്കടവ്-ചെറുകോൽപുഴ റോഡും ചേരുന്നിടത്തുനിന്ന് 30 മീറ്ററിലധികം ദൂരം മാറിയാണ് ബസ് സ്റ്റോപ് അനുവദിച്ചത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്താറില്ല. ചുങ്കപ്പാറ, റാന്നി എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും നിർത്തുന്നത് റോഡുകളുടെ സംഗമസ്ഥലത്താണ്. ഒരേസമയം രണ്ട് ബസ് നിർത്തിയിട്ടാൽ ഗതാഗതക്കുരുക്കുമാകും. സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നതിന് വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകളാണ് മറ്റ് വാഹനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന വിധം നിർത്തുന്നത്. ഇതുമൂലം കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. അപകട സാധ്യത നിലനിൽക്കുന്ന പ്രദേശമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story