Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:35 AM IST Updated On
date_range 18 May 2022 5:35 AM ISTമിനിലോറിയിടിച്ച് റോഡ് സേഫ്റ്റി ഗാർഡ് തകർന്നു
text_fieldsbookmark_border
തിരുവല്ല: കാവുംഭാഗം അഞ്ചൽക്കുറ്റി - ഐപ്പ് റോഡിൽ ഹിറ്റാച്ചി കയറ്റിവന്ന . ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. 12 ലക്ഷം രൂപയുടെ നഗരസഭ ഫണ്ട് വിനിയോഗിച്ച് ഒരുവർഷം മുമ്പ് തറയോട് പാകിയ റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് തകർച്ചക്കിടയാക്കിയിട്ടുണ്ട്. പല ഭാഗത്തും തറയോടുകൾ ഇളകിമാറിയിരുന്നു. ഇതേ തുടർന്ന് വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ റോഡിന്‍റെ തുടക്കഭാഗത്ത് ഒരുമാസം മുമ്പ് സ്ഥാപിച്ച ഗർഡറാണ് ലോറിതട്ടി തകർന്നത്. ഗർഡറിന്‍റെ അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പ് ലോറി ഉടമ നൽകിയതായി വാർഡ് കൗൺസിലർ മാത്യു ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story