Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:34 AM IST Updated On
date_range 18 May 2022 5:34 AM ISTപാറക്കടവ് പാലം: സർക്കാർ ഇടപെടണം –യു.ഡി.എഫ്
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽനിന്ന് പരിയാരം കരയിലേക്കുള്ള കീഴ്വായ്പൂര് പാറക്കടവ് പാലത്തിന്‍റെ പണി വീണ്ടും മുടങ്ങിയ സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് യു.ഡി.എഫ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ ഇനിയും കബളിപ്പിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ടി.പി. ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. കുഞ്ഞുകോശി പോൾ, റെജി പണിക്കമുറി, കെ.ജി. സാബു, രാജൻ എണാട്ട്, എം.കെ. സുഭാഷ് കുമാർ, റജി പമ്പഴ, ഗീത കുര്യാക്കോസ്, സിന്ധു സുഭാഷ്, എസ്. വിദ്യമോൾ, ബിന്ദു മേരി തോമസ് എന്നിവർ സംസാരിച്ചു. സർക്കാർ വാർഷികദിനമായ 20ന് വിനാശ വാർഷികദിനമായി ആചരിക്കും. സായാഹ്ന ധർണയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story