Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:33 AM IST Updated On
date_range 18 May 2022 5:33 AM ISTഎന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ഇടതു സർക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച . സര്‍ക്കാറിന്റെ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ഒരുക്കിയ പ്രദര്‍ശന വിപണന മേള പത്തനംതിട്ടയിലെ ജനങ്ങള്‍ ഹൃദയംകൊണ്ട് ഏറ്റെടുത്തുവെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വീണ ജോർജ് പറഞ്ഞു. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിളംബര ജാഥയിലെ പങ്കാളിത്തം, മികച്ച തീം-കമേഴ്സ്യല്‍ സ്റ്റാളുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറുമായുള്ള തർക്കത്തിന്‍റെ പേരിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപന യോഗത്തിൽനിന്ന് സി.പി.ഐ പ്രതിനിധികൾ വിട്ടുനിന്നു. മേളയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികള്‍ക്ക് ഗാനമേളയോടെയാണ് സമാപനമായത്. മേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം മന്ത്രി വീണ ജോര്‍ജ് വിതരണം ചെയ്തു. 11ന് തുടങ്ങിയ മേളയില്‍ ഭാഗമായത് പതിനായിരത്തോളം പേരാണ്. PTL 10 ENTE KERALAM VEENA എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story