Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:37 AM IST Updated On
date_range 17 May 2022 5:37 AM IST'സംവരണത്തിൽ മായം ചേർക്കുന്ന നയം തിരുത്തണം'
text_fieldsbookmark_border
മല്ലപ്പള്ളി: പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിൽ മായം ചേർക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം തിരുത്തണമെന്ന് കേരള മണ്ണാൻ സഭ (കെ.എം.എസ്) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പട്ടിജാതി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാന്‍റ് വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എം.കെ. നാണു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മധു, കെ.പി. ബാലൻ, എം.എസ്. സുധാകരൻ, എം.ജി. ഗാനമുരളി, എം.കെ. രാജപ്പൻ, ടി.കെ. മാധവൻ, പി.ആർ. കൊച്ചുകൃഷ്ണൻ, അനിൽകുമാർ, പൊന്നമ്മ സുകുമാരൻ, ടി.ആർ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. നാണു (പ്രസി), ടി.ആർ. ഓമനക്കുട്ടൻ (വൈസ് പ്രസി), എ.കെ. രാജപ്പൻ (സെക്ര), അനിൽകുമാർ (ജോ.സെക്ര), ടി.കെ. മാധവൻ (ട്രഷ). യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം മല്ലപ്പള്ളി: ദിനേന ഗ്യാസ് സിലിണ്ടർ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻെറ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം നടത്തി. ജില്ല ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. അഭിലാഷ് വെട്ടിക്കാടൻ, സൂരജ് മന്മദൻ, ബിജുമോൻ കോശി, മനു സാമുവൽ, സിജിൻ കെ. നൈനാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story