Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:37 AM IST Updated On
date_range 17 May 2022 5:37 AM ISTഅനധികൃത പാർക്കിങ്; ചുങ്കപ്പാറ-പൊന്തൻ പുഴ റോഡ് ഗതാഗതക്കുരുക്കിൽ
text_fieldsbookmark_border
മല്ലപ്പള്ളി: റോഡിൻെറ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനാൽ ചുങ്കപ്പാറ - പൊന്തൻ പുഴ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നിരവധി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ എപ്പോഴും തിരക്കാണ്. അമിതഭാരം കയറ്റിവരുന്ന ടിപ്പറുകളുടെ മത്സരയോട്ടവും തിരക്ക് വർധിപ്പിക്കുകയാണ്. ചുങ്കപ്പാറ ടൗൺ മുതൽ ഷെറിന മെഡിക്കൽ സെന്‍റർ വരെ റോഡിൻെറ ഇരുവശങ്ങളിലും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കി തോന്നിയ പോലെയാണ് പാർക്ക് ചെയ്യുന്നത്. ഇരുവശങ്ങളിൽനിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ മിക്കപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നവർ തിരികെ വന്ന് മാറ്റുന്നതുവരെ മറ്റ് വാഹനങ്ങൾ കാത്തു കിടക്കേണ്ടിവരും. അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഫോട്ടോ: അനധികൃത പാർക്കിങ് കാരണം ചുങ്കപ്പാറ-പൊന്തൻ പുഴ റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
