Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:37 AM IST Updated On
date_range 17 May 2022 5:37 AM ISTസെൻട്രൽ ഫ്ലോറിഡയിൽ റാന്നിക്കാരുടെ കൂട്ടായ്മക്ക് തുടക്കം
text_fieldsbookmark_border
റാന്നി: അമേരിക്കയിലെ ടാമ്പ ഫ്ലോറിഡയില്‍ റാന്നിക്കാരുടെ സംഗമത്തിന് തുടക്കം. ഫോർട്ട് ഫ്രൻഡ്സ് ഓഫ് റാന്നി, (ടാമ്പ) എന്ന പേരിലാണ് കൂട്ടായ്മ രൂപംകൊണ്ടിരിക്കുന്നത്. ഫ്ലോറിഡയില്‍ റാന്നിക്കാരുടെ ആദ്യ കൂട്ടായ്മയാണ് ഫോർട്ട്. പ്ലാന്‍റ് സിറ്റിയിലുള്ള ടര്‍ക്കി ക്രീക്കിൽ നടന്ന കൂട്ടായ്മയിൽ അറുപതിലധികം കുടുംബങ്ങൾ പങ്കെടുത്തു. ഫാ. ജോസഫ് എം. കുരുവിള മാതാംപറമ്പിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, പ്രമോദ് നാരായൺ എം.എൽഎ, രാജു എബ്രഹാം, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. മാത്യൂസ് വാഴക്കുന്നം, ബി.ജെ.പി സംസ്ഥാന കൗൺസിലംഗം അനോജ് കുമാർ, പ്രഫ. ഡോ. അന്നമ്മ ജേക്കബ്, റാന്നി വൈക്കം ഹിദായത്തുൽ ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷാഫി ബാഖവി, സിനിമ സംവിധായകൻ പ്രശാന്ത് മോളിക്കൽ എന്നിവർ വിഡിയോ സന്ദേശങ്ങളിലൂടെ ആശംസ അറിയിച്ചു. എം.എ.ടി പ്രസിഡന്‍റ് അരുൺ ചാക്കോ, സംഘാടകൻ സജി കുരുവിള, എ.സി. ജോസഫ്, സാക്ക് മാതാംപറമ്പില്‍ എന്നിവർ സംസാരിച്ചു. Ptl rni - 1 Tampa ഫോട്ടോ: അമേരിക്കയിലെ ടാമ്പ ഫ്ലോറിഡയില്‍ നടന്ന റാന്നിക്കാരുടെ കൂട്ടായ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
