Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോടികളുടെ തട്ടിപ്പ്​: ...

കോടികളുടെ തട്ടിപ്പ്​: മൈലപ്ര സഹ. ബാങ്ക്​ തുറന്നില്ല

text_fields
bookmark_border
പത്തനംതിട്ട: കോടികളുടെ തട്ടിപ്പ്​ നടന്ന മൈലപ്ര സർവിസ്​ സഹ. ബാങ്കിൽ നിക്ഷേപകർക്ക്​ നൽകാൻ പണമില്ലാത്തതിനാൽ തിങ്കളാഴ്ച തുറന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ട്​ ബാങ്കിൽ എത്തിയിരുന്നു​. എന്നാൽ, ആർക്കും നൽകാൻ കഴിഞ്ഞില്ല. പലരും ബാങ്കിൽ ബഹളം വെച്ചതോടെ പൊലീസെത്തി ഭരണസമിതി അംഗങ്ങളെ വരുത്തി ചർച്ച നടത്തിയശേഷം​ പറഞ്ഞുവിട്ടു. പണം കിട്ടാതായതോടെ നൂറുകണക്കിന്​ നിക്ഷേപകർ വിഷമിക്കുകയാണ്​. തിങ്കളാഴ്ചയും നിരവധിപേർ എത്തിയെങ്കിലും അടഞ്ഞുകിടക്കുന്നതാണ്​ കണ്ടത്​. നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ച്​ സമരപരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്​. ​ ജീവനക്കാർ ബാങ്കിൽ എത്താനും ഭയക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപകരുടെ ശകാരങ്ങൾ മുഴുവൻ ജീവനക്കാർക്ക്​ കേൾക്കേണ്ടിവന്നു. ഇതിനി​ടെ മൂന്ന്​ ജീവനക്കാരെ ബാങ്ക്​​ പ്രസിഡന്‍റ്​ സസ്പെൻഡ്​ ചെയ്തത്​ ജീവനക്കാരുടെയും മൈലപ്രയിലെ സി.പി.എം നേതൃത്വത്തി‍ൻെറയും പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്. സസ്​പെൻഡ്​​ ചെയ്യപ്പെട്ട ജീവനക്കാരിൽ ഒരാൾ സി.പി.എമ്മി‍ൻെറ ബ്രാഞ്ച്​ സെക്രട്ടറി കൂടിയാണ്​. നിക്ഷേപകർക്ക്​ ​ഒപ്പംനിന്ന്​ സമരപരിപാടികൾക്ക്​ നേതൃത്വം കൊടുക്കാനാണ്​ സി.പി.എമ്മി‍ൻെറ രണ്ട്​ ലോക്കൽ കമ്മിറ്റികളുടെയും തീരുമാനം.​ സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ബാങ്ക്​ പ്രസിഡന്‍റ്​ ജെറി ഈശോ ഉമ്മനെ പാർട്ടിയിൽനിന്ന്​ പുറത്താക്കണമെന്നും അവർ ആവശ്യപ്പെടുന്നു.​ പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിയും കൂടിച്ചേർന്ന്​ നടത്തിയ അഴിമതിക്കെതിരെ ​വിവിധ ഇടങ്ങളിൽനിന്നുള്ള പ്രതിഷേധം ശക്തമായിരിക്കുക​. 3.94 കോടിയുടെ ക്രമക്കേടിൽ സെക്രട്ടറിയായിരുന്ന ജോഷ്വ മാത്യുവിനെ മാത്രമാണ്​ പൊലീസ്​ പ്രതിചേർത്തത്​. പ്രസിഡന്‍റിനെ സംരക്ഷിക്കാൻ സി.പി.എം ജില്ല നേതൃത്വത്തി‍ൻെറ ഇടപടൽ നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്​. ​കഴിഞ്ഞ ദിവസം സി.പി.എമ്മും തിങ്കളാഴ്ച ബി.ജെ.പിയും പ്രസിഡന്‍റി‍ൻെറ വീട്ടിലേക്ക് പ്രകടനം നടത്തി. സി.പി.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്​. കോവിഡ്​ കാരണമാണ്​ ബാങ്ക്​ പ്രതിസന്ധിയിൽ ആയതെന്ന പ്രസിഡന്‍റി‍ൻെറ പ്രസ്താവന കള്ളമാ​ണെന്ന്​ മുൻ ബോർഡ്​ അംഗം ഗീവർഗീസ്​ തറയിൽ പറഞ്ഞു. അനുബന്ധ​ സ്ഥാപനമായ ഗോതമ്പ്​ ഫാക്ടറി നഷ്ടത്തിലാണെന്നുകാട്ടി 2018 ഡിസംബറിൽ ഭരണസമിതി തന്നെ ജോയൻറ്​ രജിസ്​ട്രാർക്ക്​ നൽകിയ കത്തിൽ 20 കോടിയുടെ ബാധ്യതയുള്ളതായി വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. 2014 മുതൽ തകർച്ച ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story