Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:32 AM IST Updated On
date_range 17 May 2022 5:32 AM ISTതങ്കമ്മ ഇനി കസ്തൂർബ ഗാന്ധിഭവൻ തണലിൽ
text_fieldsbookmark_border
അടൂർ: കുളനട മാന്തുക എമിനൻസ് കോളനിയിൽ ശീപത്മത്തിൽ പരേതനായ ജോസഫിൻെറ ഭാര്യ തങ്കമ്മയെ (78) മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവൻ ഏറ്റെടുത്തു. തങ്കമ്മ വിവിധ രോഗബാധയാൽ കഷ്ടപ്പെടുകയാണ്. ഏക മകൻ മണിയനും ഭാര്യ പത്മകുമാരി അമ്മയും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലാണ്. പപ്പടം വീടുകളിലെത്തിച്ച് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം പോറ്റുന്നത്. മണിയനും രോഗപീഡ കാരണം ഒരു ജോലിയും ചെയ്യാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് നടപടി. അഭയം നൽകാൻ ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ഐശ്വര്യ ജയചന്ദ്രനും കുളനട പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അശോകൻ കുളനടയും ഗാന്ധിഭവനെ സമീപിക്കുകയായിരുന്നു. കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, ചെയർമാൻ പഴകുളം ശിവദാസൻ, മാനേജർ ദീപ വിജയൻ, അഞ്ജന, ഗീത എന്നിവർ ചേർന്നാണ് തങ്കമ്മയെ ഏറ്റെടുത്തത്. PTL ADR Etteduppu കുളനട സ്വദേശി തങ്കമ്മയെ കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
