Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:30 AM IST Updated On
date_range 17 May 2022 5:30 AM ISTകൊറ്റനാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഇന്ന്
text_fieldsbookmark_border
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് ഏഴാം വാർഡ് വൃന്ദാവനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ചെവ്വാഴ്ച നടക്കും. എസ്.സി.വി ഹയർ ക്കെൻഡറി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എൽ.ഡി.എഫിലെ റോബി എബ്രഹാം, യു.ഡി.എഫിലെ സനോഷ് കാവുങ്കൽ, ബി.ജെ.പിയിലെ പി.ടി. സുധ എന്നിവരാണ് മത്സരരംഗത്ത്. വാർഡിൽ 1194 വോട്ടർമാരുള്ളത്. വാർഡ് അംഗമായിരുന്ന സി.പി.ഐയിലെ മനോജ് ചരളേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിൽ തന്നെയാണ് എൽ.ഡി.എഫ് നേതൃത്വം. ഇതിനായുള്ള ചിട്ടയായ പ്രചാരണ പരിപാടികളാണ് മുൻനിര നേതാക്കളുടെ നേതൃത്വത്തിൽ വാർഡിൽ നടത്തിയത്. എന്നാൽ, വാർഡ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പി നേതൃത്വവും. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് ഏഴ്, ബി.ജെ.പി നാല്, യു.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story