Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.കെ.ടി.യു...

കെ.എസ്.കെ.ടി.യു ജാഥക്ക്‌ സ്വീകരണം നൽകി

text_fields
bookmark_border
പത്തനംതിട്ട: പാലക്കാട്ട് ബുധനാഴ്ച ആരംഭിക്കുന്ന കേരള സ്റ്റേറ്റ്‌ കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായുള്ള പതാക ജാഥക്ക്‌ ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. കൊല്ലം ജില്ലയിൽനിന്ന്​ വന്ന ജാഥയെ ജില്ല അതിർത്തിയായ ഏനാത്ത് പാലത്തിനു സമീപത്ത്​ കൊടുമൺ, കോന്നി, പെരുനാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഏനാത്ത് ജങ്ഷനിൽ ചേർന്ന യോഗത്തിൽ ജില്ല കമ്മിറ്റിയംഗം ബിജു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എ.ഡി. കുഞ്ഞച്ചൻ സ്വീകരണം ഏറ്റുവാങ്ങി. അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ നൽകിയ സ്വീകരണത്തിൽ ഏരിയ പ്രസിഡന്റ് സി. അജി അധ്യക്ഷത വഹിച്ചു. പന്തളത്ത് സ്വീകരണ യോഗം സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ്‌ രാധ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുവല്ലയിൽ സ്വീകരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ചിത്രം: PTL 13 KSKTU SWEEKARANAM കെ.എസ്‌.കെ.ടി.യു പതാക ജാഥക്ക്​ ഏനാത്ത്‌ ജങ്‌ഷനിൽ നൽകിയ സ്വീകരണം ഡോ. എം.എസ്. സുനിലിന്റെ 246ാമത് സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 246ാമത് സ്നേഹഭവനം അടൂർ മുണ്ടപ്പള്ളി ലക്ഷ്മി ഭവനത്തിൽ ശാലിനിക്കും മകൾ ലക്ഷ്മിക്കും. ഷികാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റായ ജോസഫ് നെല്ലുവേലിയുടെ സഹായത്താലാണ്​ വീട്​ നിർമിച്ചു നൽകിയത്​. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അസോസിയേഷൻ പ്രതിനിധികളായ സണ്ണി ചിറയിലും മോളി സണ്ണിയും ചേർന്ന് നിർവഹിച്ചു. ശാലിനി വർഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മകൾ ലക്ഷ്മിയുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു. ചടങ്ങിൽ വാർഡ് മെംബർ ഷീജ കൃഷ്ണൻ, ഡോ. കെ. സന്തോഷ് ബാബു, പ്രോജക്ട് മാനേജർ കെ.പി. ജയലാൽ, രാജി സന്തോഷ്, സതിയമ്മ, സ്മിത വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story