Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:35 AM IST Updated On
date_range 16 May 2022 5:35 AM ISTസഹകരണ മേഖല അഴിമതി മുക്തമാക്കണം -കെ.സി.ഇ.സി
text_fieldsbookmark_border
അടൂർ: സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും കെട്ടുറപ്പും സംരക്ഷിക്കാൻ ജീവനക്കാരും ഭരണസമിതിയും ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) ജില്ല സമ്മേളനം. വിൽസൻ ആന്‍റണി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.സി ജില്ല പ്രസിഡന്‍റ് ബെൻസി തോമസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബോബി മാത്തുണ്ണി, സംസ്ഥാന കമ്മിറ്റി അംഗം എം.ജെ. ബാബു, സി.പി.ഐ ജില്ല അസി. സെക്രട്ടറിമാരായ ഡി. സജി, മലയാലപ്പുഴ ശശി, അടൂർ സേതു, അരുൺ കെ.എസ്. മണ്ണടി, കെ.സി.ഇ.സി സംസ്ഥാന ട്രഷറർ എം. മധു, കെ.എൻ. സുദർശനൻ, ടി.കെ. സോമനാഥൻ നായർ, രാജപ്പൻ തോമസ്, മഞ്ചിഷ് വെട്ടൂർ, വിപിൻ പി. പൊന്നപ്പൻ, മിനി കുമാരി, വീണ ഇലന്തൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബെൻസി തോമസ് (പ്രസി), ബോബി മാത്തുണ്ണി (സെക്ര), അരുൺ കെ.എസ്. മണ്ണടി (ട്രഷ). PTL ADR KCEC കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
