Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:34 AM IST Updated On
date_range 16 May 2022 5:34 AM ISTപാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
text_fieldsbookmark_border
പന്തളം: ക്ഷേത്രഗ്രൗണ്ടിൽ പാർക്ക്ചെയ്ത കാറിന് തീപിടിച്ചു. കുടശ്ശനാട് പാലപ്പള്ളിൽ ക്ഷേത്രത്തിനുസമീപം പാർക്ക് ചെയ്തിരുന്ന ടവേര വാനിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കുടശ്ശനാട്, വെട്ടിത്തിരിച്ചതിൽ തെക്കേപ്പുരയിൽ പി. കണ്ണന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ശനിയാഴ്ച രാത്രി 11.30 യോടെയാണ് സംഭവം. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്‍റെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷ സേന യൂനിറ്റ് എത്തി നിയന്ത്രണവിധേയമാക്കി. ഫോട്ടോ: കാറിന് തീപിടിച്ചത് അടൂർ അഗ്നിരക്ഷസേന യൂനിറ്റ് എത്തി നിയന്ത്രണവിധേയമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
