Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടുമണ്ണിൽ കെ.എസ്.ഇ.ബി...

കൊടുമണ്ണിൽ കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസ്​ വേണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
കൊടുമൺ: കൊടുമണ്ണിൽ കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസ്​ വേണമെന്ന ആവശ്യം ചെന്നുപതിക്കുന്നത്​ ബധിരകർണങ്ങളിൽ. കറന്‍റ്​പോയാൽ പുനഃസ്ഥാപിക്കാൻപോലും ആരും എത്താത്തതിനാലാണ്​ സെക്​ഷൻ ഓഫിസ്​ വേണമെന്ന ആവശ്യം കൊടുമണ്ണുകാർ ഉയർത്തുന്നത്​. വീണ്ടും മഴക്കാലമെത്തുന്നതിനാൽ ഇടക്കിടെ വൈദ്യുതി മുടങ്ങാനുള്ള സാധ്യത ഏറെയാണ്​. അടുത്തെങ്ങും ഓഫിസ് ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ്​ ഇവിടത്തുകാർ. സെക്​ഷൻ ഓഫിസില്ലാത്തതിനാൽ പുതിയ വൈദ്യുതി കണക്​ഷൻ എടുക്കുന്നതിനും ബിൽ അടക്കുന്നതിനും വൈദ്യുതി തകരാറുകൾ അറിയിച്ച് പരിഹരിക്കുന്നതിനും കൊടുമണ്ണുകാർക്ക് കിലോമീറ്ററുകൾ താണ്ടണം. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ളവർ കൈപ്പട്ടൂരും വടക്ക് പടിഞ്ഞാറുള്ളവർ പന്തളം തെക്കേക്കരയിലും തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവർ അടൂരും തെക്ക് ഭാഗത്തുള്ളവർ ഏഴംകുളത്തും കിഴക്ക് ഭാഗത്തുള്ളവർ കലഞ്ഞൂരുമാണ് സെക്​ഷൻ ഓഫിസ്​ സേവനത്തിനായി പോകുന്നത്. കൊടുമൺ പഞ്ചായത്തിലെ ഏറിയഭാഗവും ഏഴംകുളം സെക്​ഷൻ ഓഫിസിന്റെ പരിധിയിലാണ്. എന്നാൽ, ഈ ഓഫിസിന് താങ്ങാവുന്നതിലേറെ ജോലിഭാരമുണ്ട്. അടൂർ മുനിസിപ്പാലിറ്റി, ഏനാദിമംഗലം പഞ്ചായത്ത്, ഏറത്ത് പഞ്ചായത്ത് എന്നിവിടങ്ങളിലെ കുറച്ച് വൈദ്യുതി ഉപയോക്താക്കളും ഏഴംകുളം പഞ്ചായത്തിലെ മുഴുവൻ ഉപയോക്താക്കളും ഏഴംകുളം സെക്​ഷൻ ഓഫിസിന്റെ പരിധിയിലാണ്. അതിനാൽ ഇവിടത്തെ ജീവനക്കാർക്ക് ജോലി ഏറെയുണ്ട്. കാറ്റുംമഴയും മൂലം മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലാകുമ്പോൾ ഏഴംകുളത്തെയും പരിസര പ്രദേശങ്ങളിലെയും തകരാറുകൾ പരിഹരിച്ചശേഷമേ കൊടുമൺ ഭാഗത്തേക്ക് വരുകയുള്ളൂ. വർഷങ്ങൾക്ക് മുമ്പ് കൊടുമണ്ണിൽ ഒരു ബിൽ കലക്​ഷൻ സെന്റർ പ്രവർത്തിച്ചിരുന്നു. അത് പിന്നീട് നിർത്തലാക്കി. ഈയടുത്ത കാലത്തുവരെ പട്ടന്തറയിൽ ഒരു ഓവർസിയർ ഓഫിസും പ്രവർത്തിച്ചിരുന്നു. അതും നിർത്തലാക്കി. കൊടുമണ്ണിൽ കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസ് അനുവദിക്കണമെന്നുകാണിച്ച് രണ്ടുവർഷം മുമ്പ് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിക്ക് പഞ്ചായത്ത്​ അധികൃതർ നിവേദനം നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story