Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:31 AM IST Updated On
date_range 16 May 2022 5:31 AM ISTടിപ്പർ ലോറിക്കാരുടെ ടോൾ ഗേറ്റായി കോന്നി പൊലീസ് സ്റ്റേഷൻ
text_fieldsbookmark_border
കോന്നി: അനധികൃതമായി ക്രഷർ ഉൽപന്നങ്ങൾ കയറ്റിവരുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിൽ കോന്നി പൊലീസ് വരുത്തുന്നത് വലിയ വീഴ്ചയെന്ന് ആരോപണം. പൊലീസ് സ്റ്റേഷന്റെ പടിക്കൽനിന്ന് സബ് ഇൻസ്‌പെക്ടർമാർ ക്രഷർ കയറ്റിവരുന്ന വാഹനങ്ങൾ പരിശോധിക്കുന്ന രീതിയാണ് കോന്നിയിൽ അവലംബിച്ചിരിക്കുന്നത്. വാഹനത്തിലെ ജീവനക്കാർ പൊലീസ് സ്റ്റേഷന്റെ പടിക്കലെത്തി ഈ ചെല്ലാനിൽ പിഴയൊടുക്കി മടങ്ങും. പൊലീസ് സ്റ്റേഷന്റെ പടിക്കൽ മാത്രമായി വാഹന പരിശോധന ആയതോടെ ടിപ്പർ ലോറിക്കാർ ടോൾ ഗേറ്റ് എന്ന് പൊലീസ് സ്റ്റേഷന് പേരുമിട്ടു. മുൻകാലങ്ങളിൽ ക്രഷർ ഉൽപന്നങ്ങൾ വരുന്ന വഴിയിൽ കാത്തുനിന്ന് പൊലീസിന്റെ പരിശോധന ഉണ്ടായിരുന്നു. അത് നിലച്ചതോടെ മറ്റ് വഴികളിലൂടെ ജിയോളജി പാസില്ലാതെ ക്രഷർ ഉൽപന്നങ്ങളുമായി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്. മുത്തങ്ങാമുരുപ്പ്, പയ്യനാമൺ, അട്ടച്ചാക്കൽ, അരുവാപ്പുലം എന്നിവിടങ്ങളിൽ പാറയുമായി വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ പൊലീസെത്തുമായിരുന്നു. പരിശോധന ശക്തമായിരുന്ന കാലത്ത് അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്നിവക്ക് കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസ് പൊലീസ് പിടിച്ചെടുത്ത പാസില്ലാത്ത വാഹനങ്ങൾക്ക് ശരാശരി 40,000 രൂപ നിരക്കിൽ പിഴയൊടുക്കാനുള്ള നീക്കത്തിലാണ് ജിയോളജി വകുപ്പ്. ക്രഷർ ഉൽപന്നങ്ങൾ കയറ്റിവരുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിൽ കോന്നി പൊലീസ് വീഴ്ചവരുത്തുന്നു എന്നാണ് വിജിലൻസിന്‍റെയും വിലയിരുത്തലെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story