Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:31 AM IST Updated On
date_range 16 May 2022 5:31 AM ISTചെറുകോൽ-നാരങ്ങാനം-റാന്നി കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു
text_fieldsbookmark_border
റാന്നി: ചെറുകോൽ-നാരങ്ങാനം - റാന്നി കുടിവെള്ള പദ്ധതിയുടെ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. 89.10 കോടി ചെലവുവരുന്ന പദ്ധതിയിലൂടെ ചെറുകോൽ പഞ്ചായത്ത് മുഴുവനായും നാരങ്ങാനം പഞ്ചായത്തിന്‍റെ ഒന്നുമുതൽ ഒമ്പത് വരെ വാർഡുകളിലും പതിനാലാം വാർഡിലും റാന്നി പഞ്ചായത്തിലെ 11, 12 വാർഡുകളിലും ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 190 കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പാക്കുന്നതോടെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനാകും. നിലവിലെ പദ്ധതിക്ക് 1.90 എം.എൽ.ഡി ആണ് ശേഷി. ഇത് 10 എം.എൽ.ഡിയായി ഉയർത്തും. പമ്പാനദിയിൽ നിലവിലുള്ള പുതമൺ കടവിലെ കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്തു വയലത്തലയിലെ ശുദ്ധീകരണ പ്ലാന്‍റിൽ എത്തിക്കും. ഇവിടെ ശുദ്ധീകരിച്ച വെള്ളം ഇവിടെ തന്നെയുള്ള വലിയ ടാങ്കിൽ ശേഖരിച്ചശേഷം മഞ്ഞപ്ര, അന്ത്യാളൻ കാവ്, കണമുക്ക്, തോന്ന്യാമല ടാങ്കുളിൽ എത്തിച്ച് വിതരണം ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടങ്ങളിൽ മിനറൽ വാട്ടർ നിലവാരമുള്ള ശുദ്ധജലം എത്തിക്കാനാകുമെന്ന് അധികൃതർ അവകാശപ്പെട്ടു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. സന്തോഷ്, ജില്ല പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം എന്നിവരും മന്ത്രിയോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു. ptl rni_3 water photo ചെറുകോൽ-നാരങ്ങാനം-റാന്നി കുടിവെള്ള പദ്ധതിയുടെ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
