Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎന്റെ കേരളം...

എന്റെ കേരളം പ്രദർശനത്തിന്​ വൻ തിരക്ക്​

text_fields
bookmark_border
പത്തനംതിട്ട: 'എ‍ൻെറ കേരളം' പ്രദര്‍ശന വിപണന മേളയിൽ ജനത്തിരക്ക്​. വിപണനത്തിനൊപ്പം കൗതുകവും വിജ്ഞാനവും ഒരുക്കിയതാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി‍ൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയെ ആകര്‍ഷകമാക്കുന്നത്. പ്രദര്‍ശന നഗരി ചുറ്റിക്കണ്ട്, ഫുഡ് സ്റ്റാളിലും കയറി, കലാപരിപാടികളും ആസ്വദിച്ച ശേഷമാണ് സന്ദർശകർ മടങ്ങുന്നത്. ടൂറിസം വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കിഫ്ബി എന്നീ സ്റ്റാളുകൾ സെല്‍ഫി പോയന്റുകളായിക്കഴിഞ്ഞു. വെര്‍ച്വല്‍ റിയാലിറ്റി അനുഭവിച്ചറിയാനും തിരക്കാണ്​. ആധാര്‍ മുതല്‍ റേഷന്‍കാര്‍ഡുകള്‍ വരെയുള്ള സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സ സഹായം ലഭിക്കാന്‍ എന്തൊക്കെ അറിയണം, മറ്റ് വകുപ്പുകളില്‍നിന്ന്​ ലഭിക്കുന്ന ധനസഹായങ്ങള്‍ എന്നിവയെല്ലാം അറിയാം. ഇതിന് അപേക്ഷകള്‍ നല്‍കാനുള്ള സഹായവും ലഭിക്കുന്നു. ഫീസ് നല്‍കാതെ, ആവശ്യങ്ങള്‍ ലളിതമായി പരിഹരിക്കാന്‍ കഴിയുന്നുവെന്നത്​ സേവന കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നു. കുടുംബശ്രീയുടെ സ്റ്റാളുകളില്‍ മികച്ച കച്ചവടമാണ് നടക്കുന്നത്. ഭക്ഷ്യവസ്തുകള്‍ക്ക് പുറമെ കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാരുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോളുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നു. കഴിഞ്ഞ 11ന്​ ആരംഭിച്ച മേള ഇനി മൂന്ന് ദിവസംകൂടിയുണ്ട്. രാവിലെ ഒമ്പതുമുതല്‍ ആരംഭിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ഫോട്ടോ: PTL44kudumbasree എ‍ൻെറ കേരളം പ്രദര്‍ശന വിപണന മേളയിൽ കുടുംബശ്രീ സ്റ്റാളിന്​ മുന്നിലെ തിരക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story