Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:30 AM IST Updated On
date_range 15 May 2022 5:30 AM ISTമഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം
text_fieldsbookmark_border
പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും ആരംഭിച്ചു. പഞ്ചായത്തുതല യോഗ തീരുമാനപ്രകാരം വാർഡുകളിലെ കമ്മിറ്റികൾ പൂർത്തീകരിച്ച് 50 വീടിന് ഒരു സന്നദ്ധപ്രവർത്തക എന്ന നിലയിൽ ആരോഗ്യ വളന്‍റിയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി ഭവന സന്ദർശന പരിപാടികൾക്ക് തുടക്കമായി. 16ന് പഞ്ചായത്തുതല ഉദ്ഘാടനവും 17ന് സമ്പൂർണ മാലിന്യ ഉറവിട നശീകരണ പ്രവർത്തനങ്ങളും 18ന് പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങളും നടക്കും. സ്പെഷൽ ഡ്രൈവിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശ്രീകുമാർ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വിദ്യാധര പണിക്കർ, ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പന്തളം തെക്കേക്കര പഞ്ചായത്തിലെ സ്പെഷൽ ഡ്രൈവിൻെറ ഉദ്ഘാടനം പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
