Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:30 AM IST Updated On
date_range 15 May 2022 5:30 AM ISTബസിൽ മാലമോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
text_fieldsbookmark_border
പന്തളം: ബസ് യാത്രക്കാരിയുടെ ഒന്നരപ്പവൻെറ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി അണ്ണാനഗർ ഡോർ നമ്പർ 12ൽ ഗണേശിൻെറ ഭാര്യ ദിവ്യയാണ്(30) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പന്തളം-അടൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ മാലയാണ് മോഷണംപോയത്. ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ദിവ്യയുടെ കൈയിൽനിന്ന് മാല കണ്ടെടുക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ കടന്നുകളഞ്ഞു. ഫോട്ടോ : ദിവ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
