Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുളക്കുഴയിൽ...

മുളക്കുഴയിൽ വിദ്യാഭ്യാസ ഹബ് യാഥാർഥ്യമാകുന്നു -മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
മുളക്കുഴയിൽ വിദ്യാഭ്യാസ ഹബ് യാഥാർഥ്യമാകുന്നു -മന്ത്രി ശിവൻകുട്ടി
cancel
ചെങ്ങന്നൂർ: വിദ്യാഭ്യാസ ഹബ് മുളക്കുഴയിൽ യാഥാർഥ്യമാകുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ വരുന്ന അധ്യയന വർഷത്തിൽ മുൻതൂക്കം നൽകും. മുളക്കുഴ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആറുകോടി ചെലവിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. പത്മാകരൻ, സി.പി. എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, എം.വി. പ്രിയ, ഡോ. ബി. രമേശ് കുമാർ എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ എം.എച്ച്. റഷീദ് സ്വാഗതവും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി. അംബിക നന്ദിയും പറഞ്ഞു. സ്കൂൾ ആരംഭിച്ച സമയത്ത് സ്ഥലം സൗജന്യമായി വിട്ടുനൽകിയ മുളക്കുഴ പച്ചകുളത്ത് ഇല്ലത്തെ മുതിർന്ന അംഗം പ്രഫ. ശ്രീധരൻ നമ്പൂതിരിയെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story