Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട്ടമ്മക്ക്...

വീട്ടമ്മക്ക് വെട്ടേറ്റു; ഭർതൃസഹോദര പുത്രൻ കസ്റ്റഡിയിൽ

text_fields
bookmark_border
വീട്ടമ്മക്ക് വെട്ടേറ്റു; ഭർതൃസഹോദര പുത്രൻ കസ്റ്റഡിയിൽ
cancel
മാന്നാർ: തൊഴിലുറപ്പ് മേറ്റും കുടുംബശ്രീ എ.ഡി.എസ് അംഗവുമായ വീട്ടമ്മക്ക് വെട്ടേറ്റു. കുട്ടമ്പേരൂർ 13ാം വാർഡ്​ പ്ലാമ്മൂട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യ രേണുകയെയാണ്​ (65) ഭർതൃസഹോദര പുത്രൻ ആക്രമിച്ചു പരിക്കേൽപിച്ചത്. കുട്ടമ്പേരൂർ ആറിന്റെ തീരത്ത് തൊഴിലുറപ്പു പദ്ധതിയിൽ ജോലിയിലായിരുന്ന ഇവർ ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ എസ്.കെ.വി ഹൈസ്കൂളിന്​ സമീപം പമ്പ ഇറിഗേഷൻ കനാലിന്റെ അക്വഡക്ടിൽ പതിയിരുന്ന പ്രതി വയറിലും നെഞ്ചിലും കുത്തുകയും തലക്കടിച്ചു പരിക്കേൽപിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓട്ടോയിൽ മാവേലിക്കര ജില്ല ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ജ്യേഷ്ഠസഹോദരൻ യോഹന്നാന്റെ മകൻ പ്ലാമ്മൂട്ടിൽ ജിജിമോനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈയിൽ മുറിവുള്ളതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന്​ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story