Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരമ്യക്കായി നാട്​...

രമ്യക്കായി നാട്​ കൈകോർക്കുന്നു

text_fields
bookmark_border
രമ്യക്കായി നാട്​ കൈകോർക്കുന്നു
cancel
റാന്നി: രമ്യക്കുവേണ്ടി നാടൊന്നിച്ചു കൈകോർക്കുന്നു. ഇരു വൃക്കകളും തകരാറിലായി ഗുരുതര സ്ഥിതിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം മുണ്ടാക്കൽ എം.കെ. രമ്യയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും തുക സമാഹരിക്കുന്നതിന് വെച്ചൂച്ചിറ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ രൂപവത്​കരിച്ച ചികിത്സസഹായ സമിതിയാണ് പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച്​ തുക ശേഖരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ സന്നദ്ധ പ്രവർത്തകർ ഭവനങ്ങൾ സന്ദർശിക്കും. നിർധന കുടുംബത്തിലെ അംഗമായ രമ്യ കഴിഞ്ഞ നാലുവർഷമായി ചികിത്സയിലാണ്. എം.കോം ബിരുദധാരിയാണ്. കുടുംബശ്രീ ഓഫിസിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സമയത്താണ് രോഗം മൂർച്ഛിച്ച്​ ആശുപത്രിയിൽ പ്രവേശിച്ചത്​. അതോടെ ജോലിക്കുപോകുവാൻ കഴിയാത്ത സ്ഥിതിയിലായി. കൂലിപ്പണിക്കാരായ മാതാപിതാക്കളും ഭർത്താവും ഉള്ള സമ്പാദ്യം മുഴുവൻ ചെലവഴിച്ചും കടമെടുത്തുമാണ് ഇതുവരെ ചികിത്സനടത്തിയത്. രമ്യയുടെ മാതാവിന്‍റെ കിഡ്നി നൽകുന്നതിലേക്ക്​ ആവശ്യമായ പരിശോധനകൾ പൂർത്തീകരിച്ചു. അടിയന്തരമായി കിഡ്നി മാറ്റിവെച്ചില്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാകുമെന്ന് ചികിത്സക്ക്​ നേതൃത്വം കൊടുക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ജയകുമാർ, സെബാസ്റ്റ്യൻ എന്നിവർ പറയുന്നു. രമ്യയുടെ ഏകമകൾ അഞ്ചുവയസ്സുള്ള അക്ഷരയും ജന്മനായുള്ള രോഗത്താൽ കോട്ടയം ഇ.എസ്.ഐയിൽ ചികിത്സയിലാണ്. സംഭാവനകൾ നൽകുന്നതിന് രമ്യയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് വെച്ചൂച്ചിറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 33503466216 IFSC: SBIN0007254 ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം വഴി സംഭാവനകൾ നൽകുന്നതിന് 8592072882 എന്ന നമ്പർ ഉപയോഗിക്കാം. ptl rni _1 remya ഫോട്ടോ: രമ്യ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story