Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:29 AM IST Updated On
date_range 14 May 2022 5:29 AM ISTപൊന്തൻപുഴ സമരം; നാലാം വാർഷികത്തിനു സമര സംഗമത്തോടെ സമാപനം
text_fieldsbookmark_border
മല്ലപ്പള്ളി: പൊന്തൻപുഴ സമരസമിതിയുടെ നാലാം വാർഷിക പരിപാടികൾക്ക് സമരസംഗമത്തോടെ സമാപനം. പെരുമ്പെട്ടിയിലെ സമരപ്പന്തലയിൽ നടന്ന പൊതുയോഗം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പെട്ടിയിലെ കർഷകരുടെ പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും ജില്ലയിലെ പട്ടയവിഷയത്തിനു പരിഹാരം കാണാൻ ജൂണിൽ പത്തനംതിട്ടയിൽ വനം റവന്യൂ വകുപ്പുകളുടെ യോഗം ചേരാൻ മന്ത്രിതലത്തിൽ തീരുമാനമായിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. സ്വതന്ത്ര കർഷക സമിതിയുടെ നിയമകാര്യ മേധാവി അഡ്വ. ജോണി കെ. ജോർജ് പ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ വി.എൻ. ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. മിനി കെ. ഫിലിപ്പ്, മാത്യൂസ് ജോർജ്, പ്രകാശ് പി. സാം, പി.ജി. പ്രകാശ്, എം.ബി. രാജൻ, ഒ.ജി. ശാന്തമ്മ, ജോർജുകുട്ടി മണിയംകുളം എന്നിവർ സംസാരിച്ചു. വലിയകാവ് ആലപ്ര വനത്തിന്‍റെ സുരക്ഷ ഉറപ്പാക്കി വനത്തിനു പുറത്തുവസിക്കുന്ന 1212 കർഷകർക്ക് പട്ടയം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കൺവീനർ സന്തോഷ് പെരുമ്പെട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story