Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരകൗശല ക്യാമ്പിന്...

കരകൗശല ക്യാമ്പിന് തുടക്കം

text_fields
bookmark_border
മല്ലപ്പള്ളി: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ബി.ആർ.സിയിലെ കുന്നന്താനം പാലയ്ക്കാത്തകിടി സെന്‍റ്​ മേരീസ് ഗവൺമെന്‍റ്​ ഹൈസ്കൂളിൽ കരകൗശല ക്യാമ്പ് തുടങ്ങി. വിദ്യാർഥികളുടെ ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികവുമായ പരിവർത്തനങ്ങൾക്ക് ഉപയുക്തമാകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ജില്ല പഞ്ചായത്ത്​ അംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം വി.പി. രാധാമണിയമ്മ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫിസർ എം.ആർ. സുരേഷ്, പി.ടി.എ പ്രസിഡന്‍റ്​ കെ.ജെ. ജ്യോതി, പ്രഥമാധ്യാപിക ഫാമില ബീഗം, അൻസൽ, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ വി. അമ്പിളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story