Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:37 AM IST Updated On
date_range 13 May 2022 5:37 AM ISTഎന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ തിരക്കേറി
text_fieldsbookmark_border
പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിൽ ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ സന്ദർശകരുടെ തിരക്കേറി. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രവും നേട്ടങ്ങളും വിവരിക്കുന്ന എന്റെ കേരളം പവിലിയനാണ് കൂടുതല്‍ ശ്രദ്ധേയം. ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ തീര്‍ത്തിട്ടുണ്ട്. ടൂറിസം മേഖലയില്‍ ജില്ലയുടെ സാമ്പത്തിക- തൊഴില്‍ സാധ്യതകള്‍ വിളിച്ചോതുന്ന ടൂറിസം വകുപ്പിന്റെ പവിലിയനിൽ കിഫ്ബി നടത്തിവരുന്നതും നടന്നുവരുന്നതുമായ പദ്ധതികളുടെ വിവരം ലഭ്യമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകളും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. പൊലീസ് സ്റ്റാളിൽ കണ്ണീര്‍വാതക ഷെല്‍ വിക്ഷേപിക്കുന്ന തോക്കു മുതല്‍ അത്യാധുനിക യന്ത്രത്തോക്കുകള്‍വരെ ഉണ്ട്. കുടുംബശ്രീയുടെ കരകൗശല വില്‍പനശാലകളും ഫുഡ് സ്റ്റാളും സജീവമാണ്. പ്രദര്‍ശന നഗരിയില്‍ വെള്ളിയാഴ്ച മുതല്‍ പൊലീസ് ഡോഗ് സ്ക്വാഡിന്റെ ഡോഗ് ഷോയും അരങ്ങേറും. മൂന്ന് ദിവസത്തേക്കാണ് ഡോഗ് ഷോ. മുട്ടകളുടെ വൈവിധ്യവുമായി മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട: വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. ഒട്ടകപ്പക്ഷി മുതല്‍ കാട വരെയുള്ള പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. ഇന്‍ക്യുബേറ്ററിന്റെ പ്രവര്‍ത്തനവും നേരിട്ട് മനസ്സിലാക്കാനാവും. പ്രധാന പവിലിയന് അകത്ത് ഒരുക്കിയ സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. പ്രധാന പവിലിയനു പുറത്തായി ഒരുക്കിയിരിക്കുന്ന കൃത്രിമ തടാകത്തില്‍ വിവിധ ഇനത്തിലുള്ള താറാവുകളുടെ പ്രദര്‍ശനമാണുള്ളത്. വിഗോവ സൂപ്പര്‍ എം, ചാര, ചെമ്പല്ലി, സ്‌നോ വൈറ്റ് എന്നീ ഇനങ്ങളിലുള്ള താറാവുകളുടെ വിപണനവും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറില്‍നിന്നുള്ള താറാവ് കുഞ്ഞുങ്ങളെയാണ് വില്‍പനക്ക് എത്തിച്ചിട്ടുള്ളത്. വ്യാഴാഴ്ച പ്രദര്‍ശന നഗരി സന്ദര്‍ശിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും സന്നിഹിതയായി. ഫോട്ടോ PTL 11 mrigasamrakshanam എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു പ്രദര്‍ശന നഗരിയില്‍ ഇന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജന്തുജന്യ രോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍' സെമിനാര്‍ -10.00 കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' സെമിനാര്‍ -11.30 കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികളും കുടുംബശ്രീ കലാജാഥയും -2.30 ഗസല്‍ സന്ധ്യ, അവതരണം അജിത്ത് വേണുഗോപാല്‍ -5.00 ഡോഗ് ഷോ, പൊലീസ് ഡോഗ് സ്ക്വാഡ് -6.30 ഇന്ത്യന്‍ ഗ്രാമോത്സവം- വിവിധ സംസ്ഥാനങ്ങളിലെ നൃത്തനൃത്യങ്ങള്‍ അവതരണം ഭാരത് ഭവന്‍ -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story