Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൗൺസിലർമാർ എതിർത്തു;...

കൗൺസിലർമാർ എതിർത്തു; നിർദേശം പിൻവലിച്ചു

text_fields
bookmark_border
പന്തളം: നവരാത്രി മണ്ഡപത്തോടനുബന്ധിച്ചുള്ള സ്ഥലത്തെ പരിപാടികൾക്ക്​ ഫീസ്​ ചുമത്താൻ നീക്കം. എൽ.ഡി.എഫ് കൗൺസിലർമാർ എതിർത്തതോടെ നിർദേശം പിൻവലിച്ചു. നവരാത്രി മണ്ഡപത്തോടനുബന്ധിച്ചുള്ള സ്ഥലത്താണ് സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും യോഗങ്ങൾ നടത്തുന്നതും ഒമ്പതുദിവസം വളരെ വിപുലമായ നവരാത്രി ആഘോഷങ്ങൾ നടത്തുന്നതും. ഇതിന് 2500 രൂപയും ജി.എസ്.ടിയും ചുമത്താനുള്ള ശിപാർശയാണ്​ കൗൺസിലിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്​. എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ, കൗൺസിലർമാരായ രാജേഷ് കുമാർ, ടി.കെ. സതി, എച്ച്. സക്കീർ, അംബിക രാജേഷ്, അജിത്കുമാരി എന്നിവർ നിർദേശത്തിൽ പ്രതിഷേധിച്ച്​ രംഗത്തെത്തി. യു.ഡി.എഫ് കൗൺസിലർമാരും എതിർത്തതോടെ നിർദേശം പിൻവലിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story